മുഖ്യമന്ത്രി പിണറായി ഫാസിസ്റ്റെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഫാസിസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തില്‍ പൗരാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണ്. ആരെയും ജയിലില്‍ അടക്കുന്ന സ്ഥിതിയാണെന്നും സര്‍ക്കാറിന് സമനില തെറ്റിയെന്നും ചെന്നിത്തല ആരോപിച്ചു.
കെ.എം. ഷാജഹാനെ പിടികൂടിയത് വി.എസിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നെന്ന് പറഞ്ഞപ്പോഴാണ്. ഷാജഹാന് ഗുണ്ടയോ സാമൂഹികവിരുദ്ധനോ ആണോയെന്നും ചെന്നിത്തല ചോദിച്ചു. സംഘര്‍ഷത്തെ കുറിച്ചുള്ള ഐ.ജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ല. റിപ്പോര്‍ട്ട് വരുന്നതിന് മുന്‍പേ മുഖ്യമന്ത്രി വിധി പറഞ്ഞിരുന്നതായും ചെന്നിത്തല വ്യക്തമാക്കി.
ജിഷ്ണുവിന്റെ കുടുംബം സമരം നടത്തുന്നതിനെതിരെ ഗൂഢാലോചന നടത്തിയത് സര്‍ക്കാരാണെന്ന് ചെന്നിത്തല ആരോപിച്ചു. സമരത്തില്‍ പങ്കെടുത്തവരെ അറസ്റ്റു ചെയ്തത് പൊലീസിന്റെ ഗൂഢാലോചന അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന അഞ്ചു പേരെയും ചെന്നിത്തല ജയിലിലെത്തി സന്ദര്‍ശിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
