നടവരവ് കുറഞ്ഞതിെൻറ ഉത്തരവാദിത്വം സർക്കാറിന് - ചെന്നിത്തല
text_fieldsതിരുവനന്തപുരം: ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായതിന്റെയും നടവരവ് കുറഞ്ഞതിന്റെയും പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഭക്തരെ ഭീകരരെ പോലെ കാണുന്നു. സർക്കാർ നിലപാടാണ് നടവരവ് കുറയാൻ കാരണം. പൊലീസുകാരെ മാത്രമാണ് ശബരിമലയിൽ കാണാൻ സാധിക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സി.പി.എം- ബി.ജെ.പി കൂട്ടുകച്ചവടമാണ് കേരളത്തിലുള്ളത്. ഭക്തരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നില്ല. വാവര് സന്നിധിയില്‍ പോലും ഭക്തര്‍ക്ക് എത്താനാകാത്ത സാഹചര്യമാണുള്ളത്. ഇത്രയൊക്കെ ആയിട്ടും എന്തുകൊണ്ട് നിരോധനാജ്ഞ പിൻവലിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്കു പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി ആലോചനയില്ലാതെ നടപ്പാക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സുപ്രീംകോടതി വിധിയിൽ സാവകാശം തേടാൻ ദേവസ്വംബോർഡ് ശ്രമിക്കുേമ്പാൾ സർക്കാർ അതിന് എതിരായാണ് പ്രവർത്തിക്കുന്നത്. ദേവസ്വംബോർഡിന്റെ സത്യവാങ്മൂലത്തിനു എതിരെയാണ് സർക്കാർ ഹൈകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരും ദേവസ്വംബോർഡും ഒരേ വിഷയം രണ്ട് രീതിയിലാണ് പറയുന്നത്. സർക്കാറിന്റെ കള്ളത്തരം ഇതിലൂടെ ജനങ്ങൾക്ക് മനസിലാകും. മുഖ്യമന്ത്രി ബി.ജെ.പിയുടെ തലതൊട്ടപ്പനാണ്. ബി.ജെ.പിയെ പരിപോഷിപ്പിച്ച് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും തകർക്കാൻ സി.പി.എം ശ്രമിക്കുകയമാണെന്നും ചെന്നിത്തല ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
