Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവിശ്വാസം പരിഗണിക്കില്ലെന്ന സ്പീക്കറുടെ നിലപാട് ശരിയല്ല -ചെന്നിത്തല

text_fields
bookmark_border
സർക്കാറിനും സ്പീക്കർക്കും എതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി
അവിശ്വാസം പരിഗണിക്കില്ലെന്ന സ്പീക്കറുടെ നിലപാട് ശരിയല്ല -ചെന്നിത്തല
cancel

തിരുവനന്തപുരം: നിയമസഭ സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം പരിഗണിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭ വിളിച്ചു ചേർക്കാൻ 15 ദിവസം മുമ്പ് നോട്ടീസ് വേണമെന്നിരിക്കെ അവിശ്വാസ പ്രമേയത്തിന് 14 ദിവസം മുമ്പ് എങ്ങനെ നോട്ടീസ് നൽകുമെന്നും ചെന്നിത്തല ചോദിച്ചു.

പിണറായി സർക്കാറിനെതിരെയും സ്പീക്കർക്കെതിരെയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയെന്നും ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭ ടി.വിയുടെ ഉദ്ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കുമെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഈ മാസം 24ന് ചേരുന്ന നിയമസഭ സമ്മേളനത്തിൽ തനിക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നാലും പരിഗണിക്കില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടു വരണമെങ്കിൽ സമ്മേളന വിജ്ഞാപനം ഇറങ്ങി 14 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം.

അത് പാലിക്കാത്ത നോട്ടീസ് പരിഗണിക്കാനാവില്ല. സർക്കാറിനെതിരെയോ സ്പീക്കർക്കെതിരെയോ ഇതുവരെ നോട്ടീസ് നൽകിയിട്ടില്ലെന്നും ആണ് ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story