Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ് വരുമ്പോൾ...

തെരഞ്ഞെടുപ്പ് വരുമ്പോൾ കാണാം, കോൺഗ്രസിന് ഭയമില്ല; സർവെ ഫലത്തോട് പ്രതികരിച്ച് ചെന്നിത്തല

text_fields
bookmark_border
തെരഞ്ഞെടുപ്പ് വരുമ്പോൾ കാണാം, കോൺഗ്രസിന് ഭയമില്ല; സർവെ ഫലത്തോട് പ്രതികരിച്ച് ചെന്നിത്തല
cancel

തിരുവനന്തപുരം: എൽ.ഡി.എഫ് സർക്കാറിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന പ്രീ ​പോ​ൾ സ​ർ​വേ ഫലത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പ് വരുമ്പോൾ കാണാമെന്നും കോൺഗ്രസിന് ഭയമില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.

സം​സ്ഥാ​ന​ത്ത് ഭ​ര​ണ തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്ന് ഏ​ഷ്യാ​നെ​റ്റ് ന്യൂ​സ് സീ ​ഫോ​ർ പ്രീ ​പോ​ൾ സ​ർ​വേ ഫ​ലം. എ​ൽ.​ഡി.​എ​ഫ് 72 മു​ത​ൽ 78 വ​രെ സീ​റ്റ് നേ​ടു​മെ​ന്നാ​ണ് സ​ർ​വേ. യു.​ഡി.​എ​ഫി​ന് 59 മു​ത​ൽ 65 വ​രെ സീ​റ്റ്​ ല​ഭി​ക്കു​മെ​ന്നും മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ എ​ൻ.​ഡി.​എ​ക്ക്​ ല​ഭി​ക്കാ​മെ​ന്നും സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു. എ​ൽ.​ഡി.​എ​ഫി​ന്-41, യു.​ഡി.​എ​ഫി​ന് -39, എ​ൻ.​ഡി.​എ​ക്ക് -18 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കും.

തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ ഇ​ട​തു​മു​ന്ന​ണി 41 ശ​ത​മാ​നം വോ​ട്ടോ​ടെ 24 മു​ത​ൽ 26 സീ​റ്റ് വ​രെ നേ​ടും. യു.​ഡി.​എ​ഫി​ന് 12 മു​ത​ൽ 14 സീ​റ്റു​വ​രെ​​യേ ല​ഭി​ക്കൂ. 37 ശ​ത​മാ​ന​മാ​ണ് വോ​ട്ട് വി​ഹി​തം. എ​ൻ.​ഡി.​എ​ക്ക് 20 ശ​ത​മാ​നം വോ​ട്ട്​ ല​ഭി​ക്കാം. ഒ​ന്നു മു​ത​ൽ ര​ണ്ടു വ​രെ സീ​റ്റ് നേ​ടും.

മ​ധ്യ​കേ​ര​ള​ത്തി​ൽ യു.​ഡി.​എ​ഫി​ന് 23 മു​ത​ൽ 25 വ​രെ സീ​റ്റു​ക​ളും എ​ൽ.​ഡി.​എ​ഫി​ന് 16 മു​ത​ൽ 18 വ​രെ സീ​റ്റു​ക​ളും എ​ൻ.​ഡി.​എ​ക്ക്​ പൂ​ജ്യം മു​ത​ൽ ഒ​രു സീ​റ്റ് വ​രെ​യു​മാ​ണ് പ്ര​വ​ചി​ക്കു​ന്ന​ത്.

വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യം ഇ​ട​തു​മു​ന്ന​ണി നി​ല​നി​ർ​ത്തും. 43 ശ​ത​മാ​നം വോ​ട്ടോ​ടെ 32 മു​ത​ൽ 34 വ​രെ സീ​റ്റ് ഇ​ട​തു​പ​ക്ഷം നേ​ടും. യു.​ഡി.​എ​ഫി​ന് 39 ശ​ത​മാ​നം വോ​ട്ട് ല​ഭി​ക്കു​മെ​ങ്കി​ലും 24 മു​ത​ൽ 26 വ​രെ സീ​റ്റാ​ണ് ല​ഭി​ക്കു​ക. എ​ൻ.​ഡി.​എ​ക്ക്​ ര​ണ്ടു മു​ത​ൽ നാ​ലു വ​രെ സീ​റ്റ് ല​ഭി​ച്ചേ​ക്കാ​മെ​ന്നും സ​ർ​വേ പ്ര​വ​ചി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaPre Poll Surveyassembly election 2021
News Summary - Ramesh Chennithala React to Pre Poll Survey Result
Next Story