Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എലപ്പുള്ളിയിൽ ഉല്‍പാദിപ്പിക്കേണ്ടത് മദ്യമല്ല, നെല്ലാണെന്ന് രമേശ് ചെന്നിത്തല
text_fieldsbookmark_border
ആലപ്പുഴ: പാലക്കാട്ടെ എലപ്പുള്ളിയിൽ ഉല്‍പാദിപ്പിക്കേണ്ടത് മദ്യമല്ല, നെല്ലാണെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. അവിടെ മദ്യനിർമാണം തുടങ്ങാൻ അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിൽ മൊത്തം ദുരൂഹതയാണ്. ഒരു കാരണവശാലും പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിക്ക് ജനങ്ങള്‍ എതിരാണ്. ഉത്തരവുപോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഘടക കക്ഷികളെയോ മന്ത്രിസഭാ അംഗങ്ങളെയോ പോലും വിശ്വാസത്തിലെടുക്കാതെ നടത്തിയ നീക്കമാണിത്.
ആരുമറിയാതെ ഇത്ര തിടുക്കത്തിൽ ഡൽഹി മദ്യ നയക്കേസിൽപെട്ട കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയത് വലിയ അഴിമതിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

