Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​പ്രിൻക്ലർ:...

സ്​പ്രിൻക്ലർ: പ്രതിപക്ഷം ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചു -​രമേശ്​ ചെന്നിത്തല

text_fields
bookmark_border
ramesh-chennithala-21119.jpg
cancel

തിരുവനന്തപുരം: സ്​പ്രിൻക്ലർ കരാറിൽ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ ഗൗരവമുള്ളതാണെന്ന്​ വ്യക്​തമായതായി പ്രതി പക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നു. പ്രതിപക്ഷം ഉന്നയിച്ച അഞ്ച്​ കാര്യങ്ങളിൽ കോടതിയിൽ നിന്ന്​ ഇടപെടലുണ്ടായെന്ന്​ ചെന്നിത്തല പറഞ്ഞു.

ഡേറ്റയുടെ സുരക്ഷിതത്വം, വ്യക്​തിയുടെ സമ്മതപത്രം, കേരള സർക്കാറി​​െൻറ ​ചിഹ്​നം ഉപയോഗിച്ചുള്ള പ്രചാരണം നിർത്തിവെക്കൽ, വിവരങ്ങളുടെ രഹസ്യാത്​മകത, ശേഖരിക്കുന്ന വിവരങ്ങൾ കൈമാറരുത്​ തുടങ്ങിയ കാര്യങ്ങളാണ്​ പ്രതിപക്ഷം ഉന്നയിച്ചത്​. ഇതിൽ 99 ശതമാനം ആവശ്യങ്ങളും ഇടക്കാല ഉത്തരവിലൂടെ പരിഹരിക്കപ്പെട്ടു. സർക്കാറിന്​ മാന്യതയുണ്ടെങ്കിൽ കരാറിൽ നിന്ന്​ പിൻമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ഡേറ്റ അനാലിസിസിനായി എല്ലാ സൗകര്യങ്ങൾ ചെയ്​ത്​ കൊടുക്കാമെന്ന്​ പറഞ്ഞിട്ടും സംസ്ഥാന സർക്കാർ അംഗീകരിച്ചില്ല. വ്യക്​തികളു​െട സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാൻ പ്രതിപക്ഷത്തിന്​ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന്​ ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newssprinkler
News Summary - Ramesh chennithala press meet-Kerala news
Next Story