പായിപ്പാട് ലോക്ഡൗൺ ലംഘനം: ഗുരുതര വീഴ്ചയെന്ന് രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: പായിപ്പാട് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചത് ഗുരുതര ഇൻറ ലിജൻസ് വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർണാടക അതിർത്തി പ്രശ്നം വേഗം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണം. സാമ്പത്തിക വർഷം മൂന്ന് മാസം നീട്ടണമെന്നും ചെന്നിത്തല പറഞ്ഞു. സാലറി ചലഞ്ചിനെ അനുകൂലിക്കുന്നുവെന്നും എന്നാൽ, ഒരു മാസത്തെ ശമ്പളം നൽകാൻ കഴിയുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
സാമ്പത്തിക വർഷം അവസാനിക്കുന്നതിൽ മാറ്റം വരുത്തിയില്ലെങ്കിൽ പഞ്ചായത്തുകൾക്ക് നൽകാനുള്ള കുടിശ്ശിക കൊടുത്ത് തീർക്കണം. ആരോഗ്യ പ്രവർത്തകർ ഉപയോഗിക്കുന്ന സുരക്ഷാ ഉപകരണങ്ങൾ ഉടൻ ലഭ്യമാക്കണം. 5000 വെൻറിലേറ്റർ സൗകര്യമുള്ള ബെഡുകളെങ്കിലും സംസ്ഥാനത്ത് ലഭ്യമാക്കണം. ഇതിനുള്ള പണം കിഫ്ബിയിൽ നിന്ന് നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.