You are here

പൊലീസിലെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ –ചെന്നിത്തല 

  • ഗാലക്‌സോണ്‍ ആരുടെ ബിനാമി കമ്പനി​െയന്ന് വ്യക്​തമാക്കണം

Ramesh Chennithala-kerala news

തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​ലെ അ​ഴി​മ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യെ​ന്ന്​ പ്ര​തി​പ​ക്ഷ​നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല. സിം​സ് പ​ദ്ധ​തി​ക്ക്​ ക​രാ​ര്‍ ന​ല്‍കി​യ ഗാ​ല​ക്‌​സോ​ണ്‍ ആ​രു​ടെ ബി​നാ​മി ക​മ്പ​നി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നും ര​മേ​ശ്​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​െ​പ്പ​ട്ടു.


 സിം​സ് പ​ദ്ധ​തി​യി​ല്‍ വ​ലി​യ​അ​ഴി​മ​തി​യാ​ണ്. 160 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി ക​രാ​ർ ക്ഷ​ണി​ക്കാ​തെ ഏ​ത്​​ മാ​ന​ദ​ണ്ഡ​ത്തി​​ലാ​ണ് ക​രാ​ര്‍ ന​ല്‍കി​യ​ത്. 2017 ജൂ​ലൈ​യി​ല്‍ മാ​ത്രം ആ​രം​ഭി​ച്ച ക​മ്പ​നി​യെ ഇ​ത്ര​വ​ലി​യ പ​ദ്ധ​തി എ​ന്ത​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​ല്‍പി​ച്ച​ത്​? രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​വും പൊ​ലീ​സും ത​മ്മി​ലു​ള്ള കൂ​ട്ടു​ക​ച്ച​വ​ട​മാ​ണ്​ ഇൗ ​ബി​നാ​മി ക​മ്പ​നി.

ഉ​ന്ന​ത​ത​ല അ​റി​വോ​ടെ​യാ​ണ് പൊ​ലീ​സി​ല്‍ അ​ഴി​മ​തി ന​ട​ക്കു​ന്ന​തെ​ന്ന് സി.​എ.​ജി റി​പ്പോ​ര്‍ട്ടോ​ടെ വ്യ​ക്ത​മാ​യി. ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ കൈ​കാ​ര്യം ചെ​യ്യു​ന്ന മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ഇ​ത്ര ഗു​രു​ത​ര അ​ഴി​മ​തി ന​ട​ക്കി​ല്ല. ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്കും ഇ​തി​ൽ പ​ങ്കു​ള്ള​താ​യി സം​ശ​യ​മു​ണ്ട്. എ​ല്ലാ ച​ട്ട​വും ലം​ഘി​ച്ച്​ ന​ട​ത്തി​യ കോ​ടി​ക​ളു​ടെ നി​യ​മ​വി​രു​ദ്ധ ഇ​ട​പാ​ടു​ക​ൾ​ക്കെ​ല്ലാം സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കു​ക​യാ​യി​രു​ന്നു. 
പൊ​ലീ​സ്​ ന​വീ​ക​ര​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി വാ​ങ്ങി​യ വാ​ഹ​ന​മാ​ണ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ന​ൽ​കി​യ​ത്. ​ഇ​ത്​ അ​ഴി​മ​തി​ക്ക്​ സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്ന​തി​നും കൂ​ട്ടു​ക​ച്ച​വ​ട​ത്തി​നും തെ​ളി​വാ​ണ്. മു​ൻ ചീ​ഫ്​ സെ​ക്ര​ട്ട​റി​മാ​രാ​രും െപാ​ലീ​സ്​ വാ​ഹ​നം ഉ​പ​യോ​ഗി​ച്ച ച​രി​ത്ര​മി​ല്ല. സി.​എ.​ജി ക​ണ്ടെ​ത്ത​ലു​ക​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഡി.​ജി.​പി​യെ മാ​റ്റാ​ൻ മു​ഖ്യ​മ​ന്ത്രി മ​ടി​ക്കു​ന്ന​ത്​ ത​ന്നെ അ​ദ്ദേ​ഹ​ത്തി​​െൻറ പ​ങ്ക്​ വ്യ​ക്​​ത​മാ​ക്കു​ന്നു. പൊ​ലീ​സി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്​ കൊ​ള്ള​സം​ഘ​മാ​ണ്. തോ​ക്കും തി​ര​ക​ളും കാ​ണാ​താ​യ​ത് യു.​ഡി.​എ​ഫ്​ കാ​ല​ത്താ​ണെ​ന്ന് വ​രു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് സം​ഭ​വ​ത്തി​​െൻറ ഗൗ​ര​വം കു​റ​യ്​​ക്കാ​നാ​ണ്. തൃ​ശൂ​ര്‍ എ.​ആ​ര്‍ ക്യാ​മ്പി​ല്‍ സീ​ല്‍ ചെ​യ്ത പാ​ക്ക​റ്റി​ല്‍ 200 വെ​ടി​യു​ണ്ട കാ​ണാ​തെ പോ​യ​ത് 2015 സെ​പ്റ്റം​ബ​റി​ലാ​ണ്.

അ​ന്ന് യു.​ഡി.​എ​ഫ് സ​ര്‍ക്കാ​ര്‍ അ​ന്വേ​ഷ​ണ​ത്തി​ന് ബോ​ര്‍ഡി​നെ നി​യോ​ഗി​െ​ച്ച​ങ്കി​ലും ഇ​ട​ത്​ സ​ർ​ക്കാ​ർ പു​തി​യ ബോ​ര്‍ഡി​നെ ​െവ​ച്ചു. അ​വ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ന​ഷ്​​ട​മാ​യ സ്‌​റ്റോ​ക്ക് 1999 ജൂ​ലൈ 12ന് ​പാ​ക്ക് ചെ​യ്ത​താ​ണെ​ന്നും 2000-2014 കാ​ല​ത്ത്​ എ​പ്പോ​ഴെ​ങ്കി​ലും കാ​ണാ​താ​യ​താ​കാ​മെ​ന്നു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്. 
25 റൈ​ഫി​ള്‍ കാ​ണാ​നി​ല്ലെ​ന്ന​തി​ൽ സ​ര്‍ക്കാ​ര്‍ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ത​ള്ളി​യാ​ണ്​ സി.​എ.​ജി ക​ണ്ടെ​ത്ത​ൽ. ഭ​ര​ണ​ഘ​ട​ന സ്ഥാ​പ​ന​മാ​യ സി.​എ.​ജി​യെ ദു​ര്‍ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ പ​ത്ര​ക്കു​റി​പ്പ്. ഒ​രി​ക്ക​ലും അ​ത്​ പാ​ടി​ല്ലാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

‘എ​െൻറ കാലത്തെ വീഴ്ചയും അന്വേഷിക്കട്ടെ’
തി​രു​വ​ന​ന്ത​പു​രം: സി.​എ.​ജി റി​പ്പോ​ർ​ട്ടി​ലെ ക​ണ്ടെ​ത്ത​ലു​ക​ളി​ൽ ജു​ഡീ​ഷ്യ​ല്‍ അ​ന്വേ​ഷ​ണം ആ​കാ​മെ​ന്നും താ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ വീ​ഴ്​​ച സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തും അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്താ​മെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. 
വി​ഴി​ഞ്ഞം തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​എ.​ജി റി​പ്പോ​ര്‍ട്ട് വ​ന്ന​യു​ട​ന്‍ പി.​എ.​സി​യു​ടെ പ​രി​ഗ​ണ​ന​വ​രെ കാ​ത്തി​രി​ക്കാ​തെ ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​നെ മു​ഖ്യ​മ​ന്ത്രി നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അ​തേ മാ​തൃ​ക ഇ​പ്പോ​ഴും ആ​കാ​മെ​ന്നാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞ​ത്. അ​തി​നോ​ട് ത​നി​ക്കും എ​തി​ര്‍പ്പി​ല്ല. വി​ഴി​ഞ്ഞം റി​പ്പോ​ര്‍ട്ട് വ​ന്ന​പ്പോ​ൾ​ത​ന്നെ ജു​ഡീ​ഷ്യ​ല്‍ ക​മീ​ഷ​നെ നി​യ​മി​ച്ച മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ഴ​ത്തെ റി​പ്പോ​ർ​ട്ടി​​ല്‍ വാ​യ തു​റ​ക്കു​ന്നി​ല്ല. സം​സ്​​ഥാ​നം​ക​ണ്ട ഏ​റ്റ​വും​വ​ലി​യ അ​ഴി​മ​തി​യെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ അ​ടു​ത്ത നി​യ​മ​സ​ഭ സ​മ്മേ​ള​നം ചേ​രും​വ​രെ കാ​ത്തി​രി​ക്കു​ക​യെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട്​ ശ​രി​യ​ല്ല. സ്വ​ന്തം വ​കു​പ്പി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണം. താ​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ എ​ന്തെ​ങ്കി​ലും ക്ര​മ​ക്കേ​ട്​ ന​ട​െ​ന്ന​ന്ന്​ തോ​ന്നു​െ​ന്ന​ങ്കി​ൽ അ​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം -ര​മേ​ശ്​ പ​റ​ഞ്ഞു.

Loading...
COMMENTS