അഴിമതി മറക്കാൻ മുഖ്യമന്ത്രി പാർട്ടിയെ മറയാക്കുന്നുവെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: അഴിമതികൾ മറക്കാൻ മുഖ്യമന്ത്രി പാർട്ടിയെ മറയാക്കുകയാണെന്ന് രമേശ് ചെന്നിത്തല. കെഫോണും ലൈഫ് പദ്ധതിയും ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂട്ടുകച്ചവടമാണ്. മുഖ്യമന്ത്രി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുത്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളകടത്തുകാരുടെ കേന്ദ്രമായി മാറിയെന്നും ചെന്നിത്തല ആരോപിച്ചു.
അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്. വികസനത്തിെൻറ പേരിൽ വൻകൊള്ളയാണ് നടക്കുന്നത്. വി.എസ് കമ്മീഷനടിക്കാൻ സമ്മതിക്കാത്തത് കാരണമാണ് അദ്ദേഹത്തെ വികസന വിരുദ്ധനെന്ന് മുദ്രകുത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പിണറായിയും കോടിയേരിയും പരസ്പരം പിന്താങ്ങുന്നു. ഇ.ഡി വെളിപ്പെടുത്തൽ പ്രതിപക്ഷ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

