Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.കെ.ജി സെന്റർ ആക്രമണം: ആഭ്യന്തര മന്ത്രി താനായിരുന്നെങ്കിൽ പ്രതികളെ 24 മണിക്കൂറിനുള്ളിൽ പിടിച്ചിരിക്കും -ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി താനായിരുന്നെങ്കിൽ എ.കെ.ജി സെന്റർ ആക്രമണക്കേസ് പ്രതികളെ ഉടൻ പിടികൂടിയേനെയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എ.കെ.ജി സെന്റർ ആക്രമിച്ച പ്രതികൾ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ച് 11 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ സാധിച്ചില്ല.
പി.ടി ഉഷക്കും കെ.കെ രമക്കും എതിരായ എളമരം കരീമിന്റെ പ്രസ്താവനകൾക്കെതിരെയും ചെന്നിത്തല രംഗത്തെത്തി. പി.ടി ഉഷയെ എളമരം കരീം ആക്ഷേപിച്ചത് തെറ്റാണ്. രാഷ്ട്രീയമുള്ള ആളല്ല പി.ടി ഉഷ. കെ.കെ രമയെ ആക്ഷേപിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

