ആര്‍.എസ്.എസ് പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തതിനെതിരെ രമേശ് ചെന്നിത്തല
text_fieldsതിരുവനന്തപുരം: ആര്‍എസ്എസിന്റെ 100 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെത്തിയ സര്‍സംഘചാലക് മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ മൂന്ന് സര്‍വകലാശാലാ വൈസ് ചാൻസലർമാര്‍ പങ്കെടുത്തത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഉന്നത വിദ്യാഭ്യാസമേഖലയിലെ വർഗീയവത്കരണത്തിനെതിരെ കടുത്ത നിലപാടുമായി കേരളം മുന്നോട്ടുപോകുമ്പോഴാണ് ആർ.എസ്.എസ് അധ്യക്ഷന്റെ പ്രഭാഷണ പരിപാടിയില്‍ മൂന്ന് വി.സിമാര്‍ പങ്കെടുത്തത്. ഈ മൂന്ന് വൈസ് ചാന്‍സലര്‍മ്മാരും കേരളീയ സമൂഹത്തോട് വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍വകലാശാലകളുടെ മതേതര സ്വഭാവത്തെ ഇല്ലായ്മ ചെയ്യാനും വിശ്വാസ്യത ഇടിച്ചുതാഴ്ത്താനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കൂ. സര്‍വകലാശാലകളുടെയും ഉന്നത വിദ്യാഭ്യാസമേഖലയുടെയും മതേതര - രാഷ്ട്രീയേതര സ്വഭാവം നിലനിര്‍ത്തിയാല്‍ മാത്രമേ മികച്ച അക്കാദിമക അന്തരീക്ഷമുണ്ടാകൂ. അതിന് വിഘാതമാകുന്ന പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണം. വിഭാഗീയതയുടെയും വിദ്വേഷത്തിന്റെയും വിളനിലമായി നമ്മുടെ സര്‍വകലാശാലകള്‍ മാറരുത്. ഈ മൂന്ന് വിസിമാരും തങ്ങളുടെ തെറ്റ് ഏറ്റുപറയുകയും ഇത്തരത്തിലുള്ള പരിപാടികളില്‍നിന്നും ഭാവിയില്‍ വിട്ടുനില്‍ക്കുകയും വേണം.
ഗവര്‍ണറെ ഉപയോഗിച്ച് കേരളത്തിന്റെ അക്കാദമിക മേഖലയെ വർഗീയവത്കരിക്കാൻ സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ അതീവ ജാഗ്രത വേണമെന്നാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനാധിപത്യ മതനിരപേക്ഷ കേരളം ഒന്നിച്ചണിനിരക്കണമെന്നും രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

