Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദി വേട്ടയല്ല,...

മാവോവാദി വേട്ടയല്ല, വ്യാജ ഏറ്റുമുട്ടലെന്ന്​ ചെന്നിത്തല

text_fields
bookmark_border
മാവോവാദി വേട്ടയല്ല, വ്യാജ ഏറ്റുമുട്ടലെന്ന്​ ചെന്നിത്തല
cancel

തിരുവനന്തപുരം: പിണറായി സര്‍ക്കാര്‍ നടത്തുന്നത് മാവോവാദി വേട്ടയല്ല, മറിച്ച് വ്യാജ ഏറ്റുമുട്ടലാണെന്ന്​ പ്രതി പക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മാവോവാദി ആണെന്ന പേരില്‍ എല്ലാവരെയും വെടിവെച്ചുകൊല്ലുന്ന നടപടി ശരിയല ്ല. ഒരു കമ്യൂണിസ്​റ്റ്​ മുഖ്യമന്ത്രി കേരളം ഭരിക്കു​േമ്പാൾ ആറ്​ മാ​േവാവാദികളെയാണ്​ വെടി​െവച്ചു​െകാന്നത്. ​ഇത ിന് പിണറായി വിജയന്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മുന്‍ സര്‍ക്കാറുകളുടെ കാലത്തും മാവോവാദികളുണ്ടായിരുന്നു. അവരെയെല്ലാം വെടിവെച്ച്​ കൊല്ലുകയായിരുന്നില്ല. താന്‍ ആഭ്യന്തരമന്ത്രിയായി രുന്ന കാലത്താണ് രൂപേഷിനെയും ഷൈനയെയും പിടികൂടിയത്. അവര്‍ക്ക് നേരെ തോക്ക് ഉപയോഗിക്കരുതെന്ന് നിർദേശം നല്‍കിയിര ുന്നതിനാല്‍ പിടികൂടി കസ്​റ്റഡിയിലെടുക്കുകയായിരുന്നു. ഇപ്പോള്‍ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണ്​. മുന്‍ എസ്. എഫ്‌.ഐ പ്രവര്‍ത്തകനായിരുന്ന ജലീലിനെ കൊന്നതും വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നു.

ജലീലി​​െൻറ മുതുകിലാണ് പ ൊലീസ് വെടിവെച്ചത്. മാവോവാദികളുടെ നടപടിയെ അനുകൂലിക്കുന്നില്ല. അതിനെ ആശയപരമായാണ് നേരിടേണ്ടത്. ഫൂലന്‍ദേവി വരെ ആ യുധം വെച്ച് കീഴടങ്ങിയ നാടാണിത്. കേരളത്തിലും അജിത, പ്രസാദ് തുടങ്ങിയ നക്‌സലൈറ്റുകളുണ്ടായിരുന്നു. അവരെയൊക്കെ വെടിവെച്ച്​ കൊല്ലുകയായിരുന്നോ. അരിയും ലഘുലേഖകളും ഭക്ഷണവുമൊക്കെയാണ് കൊല്ലപ്പെടുന്ന മാവോവാദികളിൽനിന്ന് കണ്ടെടുക്കുന്നത്. ഇക്കാര്യത്തില്‍ ഡി.ജി.പിയുടെ നിലപാട് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

വാളയാർ: വിധിപ്പകർപ്പ്​ കിട്ടിയശേഷം നടപടി -ഡി.ജി.പി
തിരുവനന്തപുരം: വാളയാര്‍കേസില്‍ കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം അന്വേഷണത്തില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഒക്ടോബര്‍ 25ന് കോടതി പുറപ്പെടുവിച്ച ഉത്തരവി​​െൻറ പകർപ്പ്​ ലഭിച്ചിട്ടില്ല. വാളയാര്‍ കേസ് ഗുരുതരവും വൈകാരികവുമായ സംഭവമാണെന്ന കാര്യത്തില്‍ സംശയമില്ല. ഉദ്യോഗസ്ഥര്‍ക്കുനേരെ അച്ചടക്കനടപടിയെടുക്കുന്ന കാര്യവും വിധിയുടെ പകര്‍പ്പ് പരിശോധിച്ച ശേഷം തീരുമാനിക്കും. കേസന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന്​ കണ്ടെത്തിയാൽ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും ബെഹ്റ പറഞ്ഞു.

തണ്ടർബോൾട്ടിനെ നിലക്കുനിർത്തണം -ബിനോയ്​ വിശ്വം

കോഴിക്കോട്​: പാലക്കാട്​ അട്ടപ്പാടി വനത്തിൽ മാവോവാദികളെ വെടിവെച്ചുകൊന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ്​ ബിനോയ്​ വിശ്വം എം.പി. ഇടക്കിടെയുണ്ടാകുന്ന മാവോവാദി​ ഏറ്റുമുട്ടലുകളിൽ തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർക്കുന്ന തണ്ടർബോൾട്ടിനെ നിയമവ്യവസ്ഥകൾ പഠിപ്പിച്ചേ തീരൂവെന്ന്​ ഫേസ്​ബുക്ക് ​പോസ്​റ്റിൽ ബിനോയ്​ വി​ശ്വം കുറിച്ചു. മാവോയിസ്​റ്റ്​​ രാഷ്​ട്രീയത്തോട്​ യോജിക്കുന്നില്ല. എന്നാൽ, അതിന്​ കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ടകൊണ്ട് പരിഹരിക്കാമെന്ന്​ കണ്ടുപിടിച്ചത് കോൺഗ്രസും ബി.ജെ.പിയുമാണ്. സി.പി.ഐയും സി.പി.എമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ലെന്നും ബിനോയ്​ വിശ്വം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ സർക്കാറി​െൻറ പൊലീസ് നയത്തിന് കളങ്കംചാർത്തുന്ന കുറേ പേർ കേരള പൊലീസിലുണ്ട്. മുട്ടിനുതാഴെ വെടി​െവച്ചുകൂടെന്ന് ഏത് മാന്വൽ ആണ്​ തണ്ടർബോൾട്ടിനെ പഠിപ്പിച്ചത്. സർക്കാറി​​െൻറ നയം ഉൾക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിർത്താൻ പിണറായി വിജയൻ നയിക്കുന്ന സർക്കാറിന്​ കെൽപുണ്ടെന്നും ബിനോയ് കുറിച്ചു.

മാവോവാദി വേട്ട ഭരണകൂട കൊലപാതകം -എം.എൻ. രാവുണ്ണി
പാലക്കാട്​: അട്ടപ്പാടിയിലെ മാവോവാദി വേട്ട നിന്ദ്യവും ഭീരുത്വപൂർണവുമായ ഭരണകൂട കൊലപാതകമാണെന്ന്​ പോരാട്ടം ചെയർമാൻ എം.എൻ. രാവുണ്ണി. ഒരു പൊലീസുകാരനു​േപാലും പരിക്കേറ്റില്ലെന്നത്​ ഇത്​ വ്യാജമായ ഏറ്റുമുട്ടലാണെന്നാണ്​ തെളിയിക്കുന്നത്​. നിലമ്പൂരിലും വയനാട്ടിലുമുണ്ടായതി​​െൻറ തനിയാവർത്തനമാണിത്​. മാധ്യമങ്ങളെ കടത്തിവിടാത്തതുതന്നെ പൊലീസിന്​ പലതും മറച്ചുവെക്കാനുണ്ടെന്നതിന്​ തെളിവാണ്​. ജനകീയ അന്വേഷണ കമീഷനെ സംഭവസ്ഥലം സന്ദർശിച്ച്​ തെളിവെടുപ്പ്​ നടത്താൻ അനുവദിക്കണം. പ്രകോപനമില്ലാതെ മാവോവാദികളെ കൊല്ലുകയെന്ന എൻ.ഡി.എ സർക്കാർ നയം ഭംഗിയായി നടപ്പാക്കുകയാണ്​ എൽ.ഡി.എഫ് സർക്കാരെന്നും രാവുണ്ണി പറഞ്ഞു.

വ്യാജ ഏറ്റുമുട്ടല്‍ കൊല കടുത്ത മനുഷ്യാവകാശ ലംഘനം -മുല്ലപ്പള്ളി
തിരുവനന്തപുരം: വ്യാജ ഏറ്റുമുട്ടലിലൂടെ മാവോവാദികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രന്‍. കമ്യൂണിസ്​റ്റ്​ സര്‍ക്കാറിന് ഒട്ടും ഭൂഷണമല്ലാത്ത നടപടിയാണിതെന്നും അദ്ദേഹം പ്രസ്​താവനയിൽ പറഞ്ഞു. പണ്ട് കമ്യൂണിസ്​റ്റുകള്‍ പാടിക്കൊണ്ടിരുന്ന ഉന്മൂലസിദ്ധാന്തമാണ് ആധുനികയുഗത്തില്‍ പിണറായി സര്‍ക്കാര്‍ തണ്ടര്‍ ബോള്‍ട്ടിനെ ഉപയോഗിച്ച് നടപ്പാക്കുന്നത്. വെറും കാഴ്ചക്കാരായി നോക്കിനിൽക്കാതെ സി.പി.ഐ ശക്​തമായി രംഗത്തുവരണം. മാവോവാദികളെ നിയമത്തിന്​ മുന്നില്‍ കൊണ്ടുവരുക എന്നതാണ് പരിഷ്‌കൃത സമൂഹം ചെയ്യേണ്ടതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

തണ്ടർബോൾട്ടിനെ നിലക്കുനിർത്തണം -ബിനോയ്​ വിശ്വം
കോഴിക്കോട്​: പാലക്കാട്​ അട്ടപ്പാടി വനത്തിൽ മാവോവാദികളെ വെടിവെച്ചുകൊന്നതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ നേതാവ്​ ബിനോയ്​ വിശ്വം എം.പി. ഇടക്കിടെയുണ്ടാകുന്ന മാവോവാദി​ ഏറ്റുമുട്ടലുകളിൽ തലയിലേക്കും നെഞ്ചിലേക്കും വെടിയുതിർക്കുന്ന തണ്ടർബോൾട്ടിനെ നിയമവ്യവസ്ഥകൾ പഠിപ്പിച്ചേ തീരൂവെന്ന്​ ഫേസ്​ബുക്ക് ​പോസ്​റ്റിൽ ബിനോയ്​ വി​ശ്വം കുറിച്ചു. മാവോയിസ്​റ്റ്​​ രാഷ്​ട്രീയത്തോട്​ യോജിക്കുന്നില്ല. എന്നാൽ, അതിന്​ കളമൊരുക്കുന്ന സാമൂഹിക സാഹചര്യങ്ങൾ കണക്കിലെടുക്കാതെ വെടിയുണ്ടകൊണ്ട് പരിഹരിക്കാമെന്ന്​ കണ്ടുപിടിച്ചത് കോൺഗ്രസും ബി.ജെ.പിയുമാണ്. സി.പി.ഐയും സി.പി.എമ്മും ആ വലതുപക്ഷ വഴി അംഗീകരിക്കുന്നില്ലെന്നും ബിനോയ്​ വിശ്വം കൂട്ടിച്ചേർത്തു.

ഇടതുപക്ഷ സർക്കാറി​െൻറ പൊലീസ് നയത്തിന് കളങ്കംചാർത്തുന്ന കുറേ പേർ കേരള പൊലീസിലുണ്ട്. മുട്ടിനുതാഴെ വെടി​െവച്ചുകൂടെന്ന് ഏത് മാന്വൽ ആണ്​ തണ്ടർബോൾട്ടിനെ പഠിപ്പിച്ചത്. സർക്കാറി​​െൻറ നയം ഉൾക്കൊള്ളാത്ത ഇത്തരക്കാരെ നിലക്കുനിർത്താൻ പിണറായി വിജയൻ നയിക്കുന്ന സർക്കാറിന്​ കെൽപുണ്ടെന്നും ബിനോയ് കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newskerala maoist encounter
News Summary - ramesh chennithala maoist encounter against -kerala news
Next Story