മദ്യനയം മദ്യമുതലാളിമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിെൻറ സന്തതി –രമേശ് ചെന്നിത്തല
text_fields
കാസർകോട്: മദ്യമുതലാളിമാരുമായി ഉണ്ടാക്കിയ അവിശുദ്ധകൂട്ടുകെട്ടിെൻറ സന്തതിയാണ് ഇടതുസർക്കാറിെൻറ മദ്യനയമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എക്സൈസ് മന്ത്രി ഇനി സ്ഥാനത്തിരിക്കാൻ യോഗ്യനല്ലെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങളോടുള്ള വഞ്ചനയാണ് മദ്യനയം. തെരഞ്ഞെടുപ്പ് സമയത്ത് സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം െയച്ചൂരി അടഞ്ഞുകിടക്കുന്ന ഒരു ബാറും തുറക്കില്ലെന്ന് വാഗ്ദാനം കൊടുത്തതാണ്. സർക്കാറിെൻറ ഒന്നാം വാർഷികത്തിൽ ഇങ്ങനെയൊരു സമ്മാനമല്ല ജനങ്ങൾ പ്രതീക്ഷിച്ചത്. സംസ്ഥാനത്ത് മയക്കുമരുന്നിെൻറ ഉപയോഗം കൂടിയെന്നത് കാരണമായിപറയുന്നത് അംഗീകരിക്കാനാവില്ല.
യു.ഡി.എഫ് സർക്കാറിെൻറ മദ്യനയം തിരുത്താനാണ് ജനങ്ങൾ ഇടതുമുന്നണിയെ വോട്ടുചെയ്ത് അധികാരത്തിൽ കൊണ്ടുവന്നതെന്ന വിശ്വാസം ഇടതുമുന്നണിക്കുണ്ടെങ്കിൽ ആപത്താണെന്നും ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് ഇതെല്ലാം ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടും. ജൂൺ 15ന് എല്ലാ നിയോജകമണ്ഡലങ്ങളിലും ബഹുജനക്കൂട്ടായ്മകൾ സംഘടിപ്പിക്കും. നയം നടപ്പാക്കുന്ന ജൂലൈ ഒന്നിന് സെക്രേട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും മാർച്ച് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
