മദ്യ ഉൽപാദനം വർധിപ്പിക്കാൻ കത്ത് നൽകിയെന്ന് ചെന്നിത്തല
text_fieldsകൊച്ചി: സംസ്ഥാനത്തെ മദ്യ ഉൽപാദനം വർധിപ്പിക്കാൻ ആവശ്യപ്പെട്ട് എക്സൈസിന് കത്ത് നൽ കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലവിലുള്ള ഡിസ്റ്റിലറികളില ും ബ്രൂവറികളിലും ഉൽപാദനം വർധിപ്പിക്കണമെന്നാണ് ആവശ്യം. അല്ലാതെ പുതിയവ അനുവദിക്കണമെന്നല്ല. എെൻറ കത്ത് വളച്ചൊടിച്ച് പുതിയ ഡിസ്റ്റിലറിക്കും ബ്രൂവറിക്കും അനുമതി നൽകി അഴിമതി നടത്താനാണ് സർക്കാർ ശ്രമമെങ്കിൽ ശക്തമായി നേരിടുമെന്നും ചെന്നിത്തല മാധ്യമങ്ങളോടു പറഞ്ഞു.
പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിക്കുന്നതിനെ എതിര്‍ത്തപ്പോള്‍ ഇതരസംസ്ഥാന മദ്യലോബിക്ക് വേണ്ടിയാണ് ഇതെന്നായിരുന്നു തനിക്കെതിരെ ആക്ഷേപമുയർന്നത്. ആ സാഹചര്യത്തിലാണ് സംസ്ഥാനത്ത് നിലവിലുള്ള ഡിസ്റ്റിലറികളുടെ ഉൽപാദനശേഷി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. നിലവിൽ പലയിടത്തും പൂർണതോതിൽ ഉൽപാദനം നടക്കുന്നില്ല. പിന്നെ എന്തിനാണ് പുതിയവക്ക് അനുമതി നൽകുന്നത്. എക്സൈസ് വകുപ്പിനെ ഏറ്റവും വലിയ ധനസമ്പാദന മാർഗമായി സർക്കാർ മാറ്റിയിരിക്കുകയാണ്. പുതിയവക്ക് അനുമതി കൊടുക്കുന്നതിലൂടെ അഴിമതി മാത്രമാണ് ലക്ഷ്യം. ഇതിനെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.കെ. ശശിയെ പിന്തുണച്ചുള്ള സി.പി.എം റിപ്പോര്‍ട്ടിനെയും ചെന്നിത്തല പരിഹസിച്ചു. സ്ത്രീപീഡകര്‍ക്ക് ക്ലീന്‍ സർട്ടിഫിക്കറ്റ് നല്കുന്ന സര്‍ക്കാറാണിതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
