Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബി.ജെ.പി-സി.പി.എം അക്രമം: ചെന്നിത്തല ഗവർണറെ ആശങ്ക അറിയിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം സി.പി.എം-ബി.ജെ.പി അക്രമം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാ വ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി. സദാശിവത്തെ ഫോണില്‍ വിളിച്ച് ഉത്കണ്ഠ അറിയിച്ചു. സംസ്ഥാനത്ത് ക്രമസമാധാന നിലപാ ടെ തകര്‍ന്നിരിക്കുകയാണെന്ന് ചെന്നിത്തല വ്യക്തമാക്കി.
കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന പാർട്ടികൾ പരസ്പരം ഏറ്റുമുട്ടുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയാണ്. അതീവ ഗുരുതരമായ അവസ്ഥയാണിപ്പോള്‍ നിലനില്‍ക്കുന്നത്. അതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്നും ചെന്നിത്തല ഗവര്‍ണറോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയോട് സംസാരിച്ച് സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പു വരുത്തുമെന്ന് ഗവര്‍ണര്‍ പ്രതിപക്ഷ നേതാവിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
