Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2019 4:14 AM GMT Updated On
date_range 24 July 2019 4:15 AM GMTസി.പി.ഐ എം.എൽ.എക്ക് മർദനം: കാനം പ്രതികരിക്കാത്തത് അപഹാസ്യമെന്ന് ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ സമരം ചെയ്യുന്നവരെയെല്ലാം തല്ലിച്ചതക്കുന്ന രീതിയിലേക്ക് കേരള ാ പൊലീസിനെ മുഖ്യമന്ത്രി മാറ്റിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകക്ഷി എം.എൽ.എയുടെ കൈ അടിച്ചൊടിക്കുന്നുവെന്നും ഭരണകക്ഷിയിലെ പാർട്ടിയിലെ സെക്രട്ടറിയുെട തല അടിച്ച് പൊട്ടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു.
സ്വന്തം എം.എൽ.എയുടെ കൈ തല്ലിയൊടിച്ചിട്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കാത്തത് അപഹാസ്യമാണ്. കാനത്തിന്റെ സമീപനത്തെ കൗതുകത്തോടെയാണ് ജനങ്ങൾ കാണുന്നത്. ആട്ടും തുപ്പും സഹിച്ച് എത്രകാലം സി.പി.ഐ മുന്നോട്ടു പോകുമെന്നാണ് അറിയേണ്ടതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story