Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമങ്ങളിൽനിന്നുള്ള...

മാധ്യമങ്ങളിൽനിന്നുള്ള ഒളിച്ചോട്ടം  ഭരണാധികാരികൾക്ക് ചേർന്നതല്ല –ചെന്നിത്തല 

text_fields
bookmark_border
KWUJ
cancel

മ​ല​പ്പു​റം: മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഒ​ളി​ച്ചോ​ട്ടം ഏ​കാ​ധി​പ​ത്യ​ത്തി​െൻറ തു​ട​ക്ക​മാ​ണെ​ന്നും ഇ​ത് ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക്​ ചേ​ർ​ന്ന​ത​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​െൻറ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
മാ​ധ്യ​മ​ങ്ങ​ളെ ചൊ​ൽ​പ്പ​ടി​ക്ക് നി​ർ​ത്താ​നാ​ണ് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ശ്ര​മം. ക​ട​ക്കു​പു​റ​ത്ത് എ​ന്ന​തു​പോ​ലെ​യു​ള്ള ധാ​ർ​ഷ്​​ട്യം ജ​ന​നേ​താ​ക്ക​ൾ​ക്ക് ന​ല്ല​ത​ല്ല. പ്ര​ധാ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​തു​പോ​ലെ കേ​ര​ള​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​നും പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. മോ​ദി പാ​ർ​ല​മ​െൻറി​ൽ എ​ത്താ​റി​ല്ല. മാ​ധ്യ​മ​ങ്ങ​ളെ​യും അ​ക​റ്റി​നി​ർ​ത്തു​ന്നു. 
18 മാ​സ​മാ​യി കേ​ര​ള​ത്തി​ലെ സ്ഥി​തി​യും മ​റി​ച്ച​ല്ല. മ​ന്ത്രി​സ​ഭ തീ​രു​മാ​ന​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്നി​ല്ല. 

വേ​ണ​മെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക് ഇ​ഷ്​​ട​മു​ള്ള​ത് റി​പ്പോ​ർ​ട്ട് ചെ​യ്തോ എ​ന്ന ഭാ​വ​മാ​ണ് സ​ർ​ക്കാ​റി​ന്. ഇ​ഷ്​​ട​പ്പെ​ട്ടാ​ലും ഇ​ല്ലെ​ങ്കി​ലും പൊ​തു​പ്ര​വ​ർ​ത്ത​ക​രെ വി​ല​യി​രു​ത്താ​നു​ള്ള അ​വ​കാ​ശം മാ​ധ്യ​മ​ങ്ങ​ൾ​ക്കു​ണ്ട്. മാ​ധ്യ​മ​ങ്ങ​ള്‍ക്ക് ഭ​ര​ണാ​ധി​കാ​രി​ക​ളോ​ട് സം​വ​ദി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍കാ​ത്ത​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണ്. സ​ര്‍ക്കാ​ർ പ​ര​സ്യ​ങ്ങ​ള്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. 
അ​ഭി​ഭാ​ഷ​ക-​മാ​ധ്യ​മ ത​ർ​ക്ക​ത്തി​ൽ മു​ഖ്യ​മ​ന്ത്രി നി​സ്സ​ഹാ​യ​നെ​ന്ന് പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല. ത​ര്‍ക്കം ഉ​ട​ലെ​ടു​ത്ത സ​മ​യ​ത്ത് ഈ ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ ഉ​ട​ന്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ല്‍, ഇ​തു​വ​രെ പ​രി​ഹാ​ര​മാ​യി​ല്ല. പ്ര​ശ്‌​നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​തി​പ​ക്ഷം എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ന​ല്‍കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​നി​യ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് ക​മാ​ല്‍ വ​ര​ദൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി വി.​എ​സ്. സു​നി​ല്‍കു​മാ​ർ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, എ.​പി. അ​നി​ല്‍കു​മാ​ര്‍ എം.​എ​ൽ.​എ, പി.​കെ. അ​ബ്​​ദു​റ​ബ്ബ്​ എം.​എ​ല്‍.​എ, സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി സി. ​നാ​രാ​യ​ണ​ന്‍, കെ.​എ​ൻ.​ഇ.​എ​ഫ് സം​സ്ഥാ​ന ജ​ന. സെ​ക്ര​ട്ട​റി ഗോ​പ​ന്‍ ന​മ്പാ​ട്ട്, കെ.​യു.​ഡ​ബ്ല്യു.​ജെ മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​എ. അ​ബ്​​ദു​ല്‍ ഗ​ഫൂ​ര്‍, സ്വാ​ഗ​ത​സം​ഘം ജ​ന. ക​ണ്‍വീ​ന​ര്‍ സു​രേ​ഷ് എ​ട​പ്പാ​ള്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം സ​മീ​ര്‍ ക​ല്ലാ​യി എ​ന്നി​വ​ർ സം​സാ​രി​ച്ചു. രാ​ത്രി ഉ​മ്പാ​യി​യു​ടെ ഗ​സ​ലും അ​ര​ങ്ങേ​റി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsInaugurateKWUJState meet
News Summary - Ramesh Chennithala Inaugurate KWUJ state meet - Kerala news
Next Story