Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലൈഫ് മിഷൻ: സി.ബി.ഐ അന്വേഷണം തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കമെന്ന് ചെന്നിത്തല

text_fields
bookmark_border
ലൈഫ് മിഷൻ: സി.ബി.ഐ അന്വേഷണം തടയാൻ ഓർഡിനൻസിന് സർക്കാർ നീക്കമെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേട് സംബന്ധിച്ച കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ ഓർഡിനൻസ് ഇറക്കാൻ സർക്കാർ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട ഫയൽ നിയമവകുപ്പ് സെക്രട്ടറിയുടെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം തടസ്സപ്പെടുത്താനാണ് സർക്കാറിൻെറ നീക്കം. അഴിമതിക്കാർ കുടുങ്ങുമെന്നതിനാലാണ് ഈ നീക്കം. ഈ വിഷയത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.

ഓർഡിനൻസിനെതിരെ ഗവർണറെയും കോടതിയെയും സമീപിക്കും. സർക്കാറിൻെറ ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ഗവർണറോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story