
മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്; രമേശ് ചെന്നിത്തല മുഖ്യെതരഞ്ഞടുപ്പ് ഓഫിസര്‍ക്ക് പരാതി നല്കി
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിലെ തിരിമറി തടയാനായി സീൽ ചെയ്ത ബാലറ്റ് ബോക്സുകളുപയോഗിച്ച് അവ ശേഖരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യ െതരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കത്ത് നല്കി. 80 വയസ്സ് കഴിഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റാണ് ഇത്തവണ െതരഞ്ഞെടുപ്പ് കമീഷന് നിർദേശിച്ചിരിക്കുന്നത്. പക്ഷേ, ഇത് ഇടതുപക്ഷം വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നടത്തിയ വാര്‍ത്തസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ചും രമേശ് ചെന്നിത്തല മുഖ്യെതരഞ്ഞടുപ്പ് ഓഫിസര്‍ക്ക് പരാതി നല്കി. െതരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നശേഷം നടത്തിയ വാര്‍ത്തസമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും പ്രഖ്യാപിച്ചതായും ചെന്നിത്തല പരാതിയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
