Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിര്‍ബന്ധിത പിരിവ്:...

നിര്‍ബന്ധിത പിരിവ്: സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് ചെന്നിത്തല

text_fields
bookmark_border
നിര്‍ബന്ധിത പിരിവ്: സര്‍ക്കാര്‍ നിലപാട് മാറ്റണമെന്ന് ചെന്നിത്തല
cancel

തിരുവനന്തപുരം: പ്രളയദുരിതാശ്വാസത്തി​​​െൻറ പേരില്‍ ജീവനക്കാരില്‍നിന്ന് നിര്‍ബന്ധിതപിരിവ്​ നടത്തുന്നതിനെതിരെ ഭരണകക്ഷി യൂനിയനുകളില്‍നിന്നുകൂടി എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയത്തില്‍ കേരളത്തെ സഹായിക്കാന്‍ ലോകത്തെങ്ങുമുള്ള നല്ല മനുഷ്യര്‍ സ്വമേധയാ മുന്നോട്ടുവരുമ്പോള്‍ സര്‍ക്കാര്‍ ഗുണ്ടാപ്പിരിവ് നടത്തുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്​. ഇത് സഹായിക്കാന്‍ മുന്നോട്ട് വരുന്നവരുടെ മനസ്സിനെ മടുപ്പിക്കും. ഒത്തൊരുമിച്ചുള്ള പുനര്‍നിര്‍മാണത്തെ അത് ബാധിക്കും.

പ്രളയം കഴിഞ്ഞ് ഒരു മാസമെത്തിയിട്ടും നഷ്​ടക്കണക്ക് തയാറാക്കാനോ കേന്ദ്രത്തിന് നിവേദനം നല്‍കാനോ കഴിയാത്ത സര്‍ക്കാര്‍, ജീവനക്കാരുടെ പോക്കറ്റടിക്കാനാണ് ഉത്സാഹം കാട്ടുന്നതെന്നും അദ്ദേഹം പ്രസ്​താവിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsFlood Disaster Fund
News Summary - Ramesh chennithala Flood Disaster Fund -Kerala News
Next Story