ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്ന് ചെന്നിത്തല
text_fieldsതിരുവന്തപുരം: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവർത്തകൻ ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളാ പോലീസിൽ സ്ഫോടനതമകമായ സാഹചര്യമാണുള്ളതെന്നും ഫസൽ വധക്കേസിലെ കോടിയേരി ബാലകൃക്ഷണന്‍റെ പങ്ക് അന്വേഷിക്കണമെന്നും ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഫസൽ വധക്കേസ് അന്വേഷണം സി.പി.എമ്മിലേക്ക് നീണ്ടപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ട് ആവശ്യപ്പെട്ടെന്ന് മുന്‍ ഡി.വൈ.എസ്.പി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന.
പൊലീസ് അനുസരിക്കേണ്ടത് രാഷ്ട്രീയ യജമാനന്മാരെയല്ല. ഫസൽ വധക്കേസ് പൊലീസിലെ സി.പി.എമ്മിന്‍റെ രാഷ്ട്രീയ ഇടപെടലിനുദാഹരണമാണ്. ദുഷ്പേരുള്ള ആളുകൾക്ക് നിയമപാലനത്തിന്‍റെ ചുമതല നൽകിയതോടെ ക്രമസമാധനാ നില തകർന്നിരിക്കുന്നു. സി.ഐമാരെ എസ്.എച്.ഒമാരാക്കിയതിലൂടെ എസ്.ഐമാരെ നിഷ്‌ക്രീയരാക്കിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പൊലീസ് സ്റ്റേഷനുകളെ നിയന്ത്രിക്കാനുള്ള അധികാരം എസ്.പിമാർക്ക് നഷ്ടമായി. ഇത് വൻ ക്രമക്കേടുകൾക്കു വഴിവെക്കുന്നു. പൊലീസ് അസോസിയേഷനാണ് ഇപ്പോൾ പൊലീസ് സ്റ്റേഷനുകൾ ഭരിക്കുന്നത്. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ അസോസിയേഷൻ തടസ്സം നിൽക്കുന്നു. മലബാർ മേഖലയിൽ രണ്ട് ആഴ്ചയായി എ.ഡി.ജി.പിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴ സംഭവത്തിന് ശേഷം ഇതു വരെ ദക്ഷിണ മേഖലാ എ.ഡി.ജി.പി അവിടം സന്ധർശിച്ചില്ല. തെളിവ് നശിപ്പിക്കാൻ അവസരം നൽകിയതിന് ശേഷമാണ് എവി. ജോർജിനെ സസ്‌പെൻഡ് ചെയ്തത്. കേസ് അന്വേഷണം സി.പി.എമ്മിലെത്തുമെന്നതിനാലാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് പറയുന്നത്. എസ്.പിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
