Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമലയെ...

ശബരിമലയെ കലാപഭൂമിയാക്കാൻ സി.പി.എം ശ്രമിക്കുന്നു -ചെന്നിത്തല

text_fields
bookmark_border
ശബരിമലയെ കലാപഭൂമിയാക്കാൻ സി.പി.എം ശ്രമിക്കുന്നു -ചെന്നിത്തല
cancel

തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കാന്‍ സി.പി.എം തന്ത്രം മെനയുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീര്‍ഥാടനം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാറിനാവില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഇ​ടു​തു മു​ന്ന​ണി സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തെ ഇ​രു​ണ്ട കാ​ല​ഘ​ട്ട​ത്തി​ലേ​ക്ക് ന​യി​ക്കു​ന്നു​. ശബരിമലയില്‍ വേണ്ട മുന്നൊരുക്കങ്ങളൊന്നും നടക്കുന്നില്ല. സ​ർ​ക്കാ​ർ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ വ​ർ​ഗീ​യ​ത വ​ള​ർ​ത്തു​ന്നു​വെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

കേരളപ്പിറവി ദിനത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടാത്തത് ആദ്യമായാണ്. സാലറി ചലഞ്ചിലൂടെ സര്‍ക്കാര്‍ നടത്തിയത് പിടിച്ചുപറിയാണ്. ജീനക്കാരെ തമ്മിലടിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാ​ല​റി ച​ല​ഞ്ചി​ലൂ​ടെ ജീ​വ​ന​ക്കാ​രെ ര​ണ്ട് ത​ട്ടി​ലാ​ക്കി ത​മ്മി​ല​ടി​പ്പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ. സ​മ്മ​ത​പ​ത്ര​ത്തി​നാ​യി ജീ​വ​ന​ക്കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു. സാ​ല​റി ച​ല​ഞ്ച് പി​ടി​ച്ചു​പ​റി​യാ​ണെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​ട്ടും സ​ർ​ക്കാ​ർ സ​മ്മ​തി​ച്ചി​ല്ല. അ​വ​ർ സു​പ്രീം​കോ​ട​തി​യി​ൽ പോ​യെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പരാജയമാണ്. പ്രളയത്തില്‍ പെട്ടവര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. പതിനായിരം രൂപ കിട്ടാത്ത നിരവധിയാളുകളാണ് ഉള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newssabarimala women entrymalayalam news
News Summary - Ramesh Chennithala on CPM status on Sabarimala women entry-Kerala news
Next Story