സി.പി.എം ശത്രു അല്ലെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: സി.പി.എം തങ്ങളുടെ ശത്രു അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ ധനവിനിയോഗ ബില്ലിെൻറ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം കോൺഗ്രസിനെ ശത്രുവായി കാണുന്നത് അവസാനിപ്പിക്കണം. രാജ്യത്ത് ഉയർന്നുവരുന്ന വർഗീയതക്കെതിരെ ഒറ്റക്കെട്ടായി മതേതരകക്ഷികളെ അണിനിരത്താനുള്ള വിശാല സമീപനത്തിലൂടെ മാത്രമേ ജനത്തെ രക്ഷിക്കാനാകൂ. 2019ലെ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പരാജയപ്പെടുത്താൻ ദേശവ്യാപകമായി മതേതരകക്ഷികളുടെ കൂട്ടായ്മ രൂപപ്പെടുത്തുക എന്ന ദേശീയ രാഷ്ട്രീയ ചിന്തകളാണ് കോൺഗ്രസിനെ മുന്നോട്ടുനയിക്കുന്നത്.
അതിെൻറ ആദ്യ പരീക്ഷണമായിരിക്കും രാഷ്ട്രപതി തെരഞ്ഞെടുപ്പ്. പൊതുസ്ഥാനാർഥിയെ നിർത്തി ആർ.എസ്.എസ്, സംഘ്പരിവാർ അജണ്ട പരാജയപ്പെടുത്താനാണ് ശ്രമം. കേരളത്തിൽ നാല് വർഷവും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പ്രശ്നങ്ങൾ ഉയർത്തിപ്പിടിച്ച് കേന്ദ്ര, സംസ്ഥാന സർക്കാറുകളെ തുറന്നുകാട്ടാനുള്ള പ്രതിപക്ഷധർമം നിർവഹിക്കും. പിണറായി വിജയെൻറ ശൈലി തന്നെയാണ് നരേന്ദ്ര മോദിയുടെയും ശൈലി. രണ്ടുപേരും ഒരേ തൂവൽ പക്ഷികൾ.
അധികാര പ്രമത്തതയുടെയും അഹന്തയുടെയും അസഹിഷ്ണുതയുടെയും പകയുടെയും മുഖമാണ് കേരള സർക്കാറിന്. ഭരണം ലക്കും ലഗാനുമില്ലാതെ പോകുന്നു. കേരളം ഇന്ന് കാണുന്നത് ഭരണസ്തംഭനമാണ്. െഎ.എ.എസുകാർക്ക് നിസ്സംഗതയാണ്. സർക്കാറിെൻറ നേട്ടങ്ങളായി പറയുന്ന പദ്ധതികളിൽ എല്ലാം നടപ്പാക്കാൻ േപാകുന്നവയാെണന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
