രാഹുലിന്‍റെ വരവിനെ സി.പി.എം എതിർത്തതായി അറിയില്ല -ചെന്നിത്തല
text_fieldsതിരുവനന്തപുരം: വയനാട് സീറ്റിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ തീരുമാനത്തെ സി.പി.എം എതിർത ്തതായി അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ മത്സരിക്കാനുള്ള തീരുമാനത്തെ എൻ.സി.പി മാത്രമാണ ് എതിർത്തതായി തനിക്ക് അറിയാവുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസരി സ്മാരക ട്രസ്റ്റിെൻറ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾതന്നെ എന്തിനാണ് സി.പി.എം വിറളി പിടിക്കുന്നത്. രാഹുൽ വയനാട് മത്സരിക്കുന്നതിന് സി.പി.എമ്മിനൊപ്പം ഇടതുകക്ഷികളും എന്തിനു ഭയപ്പെടുന്നു. ബി.ജെ.പിയും സി.പി.എമ്മും ഇക്കാര്യത്തിൽ ഒരേ സ്വരത്തിലാണ് പ്രതികരിച്ചത്.
രാഹുലിെൻറ സ്ഥാനാർഥിത്വ തീരുമാനം വൈകുന്നതിൽ മുസ്ലിം ലീഗിെൻറ അതൃപ്തി സ്വാഭവികമാണ്. ലീഗിനു മാത്രമല്ല, കോൺഗ്രസ് പ്രവർത്തകർക്കും ഇക്കാര്യത്തിൽ അതൃപ്തിയുണ്ട്. രാഹുൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹവും പാർട്ടി ഹൈകമാൻഡുമാണ്. വയനാട്ടിൽ മത്സരിക്കില്ലെന്ന് രാഹുൽ ഒരിക്കലും പറഞ്ഞിട്ടില്ല. അദ്ദേഹം വരുമെന്നുതന്നെയാണു പ്രതീക്ഷയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
