തെരഞ്ഞെടുപ്പ്: സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമ േശ് ചെന്നിത്തല. പി.ആർ.ഡി സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകുമെന്നും ചെന്നിത്തല പറഞ്ഞു.
വയനാട് സീറ്റിലെ രാഹുലിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ഇന്ന് തീരുമാനമുണ് ടാകും. കേരളത്തെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. വടകര, വയനാട് സ്ഥാനാർഥികളെ ഒന്നിച്ച് പ്രഖ്യാപിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കാർഷിക വായ്പക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കാൻ വൈകിയത് സർക്കാർ വഞ്ചനയാണെന്നും ചെന്നിത്തല പറഞ്ഞു.
കിഫ്ബി പോലുള്ള ഉഡായിപ്പാണ് രാഹുലിെൻറ പദ്ധതിയെന്ന് തോമസ് ഐസക് തെറ്റിദ്ധരിച്ചു -ചെന്നിത്തല
തിരുവനന്തപുരം: തെൻറ കിഫ്ബി പോലുള്ള ഉഡായിപ്പ് പദ്ധതിയാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ച പാവങ്ങള്‍ക്കുള്ള 72,000 രൂപയുടെ മിനിമം വരുമാന പദ്ധതി എന്ന് മന്ത്രി തോമസ് ഐസക് തെറ്റിദ്ധരിച്ചതാണ് അദ്ദേഹത്തിെൻറ വിമര്‍ശനത്തിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ന്യായ് പദ്ധതി ദാരിദ്ര്യം തുടച്ചു നീക്കുന്നതിനുള്ള ഐതിഹാസിക കാല്‍വെപ്പാണ്.
വെറുമൊരു വാഗ്ദാനമല്ല, അധികാരത്തിലേറിയാല്‍ നടപ്പാക്കാൻ തയാറാക്കിയ പദ്ധതിയാണ്. ഇതിനുള്ള പണം എവിടെനിന്നാണെന്നാണ് ധനമന്ത്രി ചോദിക്കുന്നത്. ബാങ്കുകളുടെ കിട്ടാക്കടമായി കേന്ദ്രം എഴുതിത്തള്ളിയത് 3.4 ലക്ഷം കോടിയാണെന്ന കാര്യമെങ്കിലും തോമസ് ഐസക് ഓര്‍ക്കേണ്ടേ? അത്രയും കാശ് വേണ്ട ഈ പദ്ധതി നടപ്പാക്കാന്‍. ബി.ജെ.പിക്കാര്‍ പോലും ഉയര്‍ത്താത്ത അടിസ്ഥാനരഹിതമായ വിമര്‍ശനം ഉയര്‍ത്തുന്ന തോമസ് ഐസക്ഫലത്തില് ബി.ജെ.പിയെ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
