Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ്​...

കോൺഗ്രസ്​ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും -ചെന്നിത്തല

text_fields
bookmark_border
കോൺഗ്രസ്​ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കും -ചെന്നിത്തല
cancel

തിരുവനന്തപുരം: ലോക്​സഭ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ്​ സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന്​ പ്രതിപക ്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഡൽഹിയിൽ കോൺഗ്രസ്​ സ്​ക്രീനിങ്​ കമ്മിറ്റി യോഗത്തിന്​ മു​മ്പായി മാധ്യമങ്ങളോട ാണ്​ ചെന്നിത്തല ഇക്കാര്യം പറഞ്ഞത്​. സിറ്റിങ്​ എം.പിമാരെല്ലാം മൽസരിക്ക​േണായെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്​ കോൺഗ്രസ്​ ഹൈക്കമാൻഡാണെന്നും ചെന്നിത്തല വ്യക്​തമാക്കി.

ആർ.എം.പിയുമായി ഒൗദ്യോഗിക ചർച്ചയൊന്നും നടത്തിയിട്ടില്ല. പി.ജെ ജോസഫിനെ ഇടുക്കിയിൽ മൽസരിപ്പിക്കുമെന്ന്​ പറഞ്ഞി​ട്ടില്ലെന്നും ചെന്നിത്തല കൂടിച്ചേർത്തു.

കോൺഗ്രസ്​ എം.എൽ.എമാർക്കെതിരെ പീഡന കേസെടുത്തത്​ രാഷ്​ട്രീയ പ്രേരിതമായിട്ടാണ്​. ഇതിന്​ പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയുണ്ട്​. കേസിനെ രാഷ്​ട്രീയപരമായും നിയമപരമായും നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacongresskerala newsmalayalam news
News Summary - Ramesh chennithala on congress Candidate list-Kerala news
Next Story