ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കുന്നു, വി.ഡി സതീശനെ അഭിനന്ദിച്ച് ചെന്നിത്തല
text_fieldsകൊച്ചി: തിരുവനന്തപുരം: വി.ഡി. സതീശനെ നിയമിച്ച ഹൈകമാൻഡ് തീരുമാനം അംഗീകരിക്കുെന്നന്ന് രമേശ് ചെന്നിത്തല. പുതിയ നേതാവിന് എല്ലാ വിജയാശംസകളും നേർെന്നങ്കിലും അദ്ദേഹത്തിെൻറ പ്രതികരണം പ്രസ്താവനയിൽ ഒതുങ്ങി.
കൊല്ലത്ത് എത്തിയ അദ്ദേഹത്തോട് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയപ്പോൾ പ്രസ്താവന നൽകിയെന്ന് പറഞ്ഞ് ഒഴിഞ്ഞു. കൊല്ലത്തേക്കുള്ള യാത്രക്കിടെ ഫോണിൽ വിളിച്ച വി.ഡി. സതീശനെ അഭിനന്ദിച്ച അദ്ദേഹം തിങ്കളാഴ്ച നേരിട്ട് കാണാമെന്നും പറഞ്ഞു.
അതേസമയം, ഹൈകമാൻഡ് തീരുമാനത്തിന് പിന്നാലെ പ്രതിപക്ഷനേതാവിെൻറ ഒൗദ്യോഗികവസതി ശനിയാഴ്ച വൈകീട്ട് തന്നെ ചെന്നിത്തല ഒഴിഞ്ഞു. വഴുതക്കാട് ഇൗശ്വരവിലാസം റോഡിെല സ്വന്തം വീട്ടിലേക്കാണ് താമസം മാറ്റിയത്.
സതീശനെ അഭിനന്ദിച്ച് കെ.പി.സി.സി മുൻ അധ്യക്ഷൻ കൂടിയായ വി.എം. സുധീരനും രംഗത്തുവന്നു. യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന് നല്ല തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നു എന്നും സുധീരന് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് വി.ഡി സതീശനെ പ്രതിപക്ഷനേതാവായി കോണ്‍ഗ്രസ് ഹൈക്കമാന്റ് തെരഞ്ഞെടുത്തത്. രമേശ് ചെന്നിത്തലക്കായി ഉമ്മന്‍ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ തലമുറമാറ്റം വരട്ടെ എന്ന നിലപാട് സ്വീകരിച്ച രാഹുല്‍ ഗാന്ധി സതീശന് അനുകൂലമായി നിലപാട് സ്വീകരിക്കുകയായിരുന്നു.
സതീശെന സ്വാഗതം ചെയ്യുന്നു -മുല്ലപ്പള്ളി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തില്‍ നേതൃത്വം കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് വ്യക്തമാക്കി ഫലപ്രഖ്യാപനം നടന്ന ദിവസംതന്നെ ഹൈകമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്. കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവായി വി.ഡി. സതീശനെ ഹൈകമാൻഡ് നിയമിച്ചത് മാധ്യമങ്ങളെ അറിയിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സതീശെൻറ നിയമനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് പരാജയത്തിെൻറ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു. തോൽവിയുടെ ഉത്തരവാദിത്തം ആരുടെ തലയിലും വെക്കാനില്ല. പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി നേതൃമാറ്റം ഹൈകമാന്‍ഡ് തീരുമാനിക്കും. പ്രതിപക്ഷനേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല മാതൃകാപരമായ പ്രവര്‍ത്തനം നടത്തി. അദ്ദേഹം കഠിനാധ്വാനിയായിരുന്നു. പ്രതിപക്ഷനേതാവെന്ന നിലയിലുള്ള അദ്ദേഹത്തിെൻറ പ്രകടനം ഒന്നിനൊന്നുമെച്ചപ്പെട്ടതായിരുന്നു. മികച്ച പ്രതിപക്ഷനേതാവായി അദ്ദേഹത്തെ ചരിത്രം രേഖപ്പെടുത്തും. വി.ഡി. സതീശനെ പുതിയ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിെൻറ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നല്ലൊരു എം.എല്‍.എയായ അദ്ദേഹത്തിന് നിയമസഭാകക്ഷി നേതാവെന്ന നിലയിൽ തിളങ്ങാന്‍ കഴിയും. സതീശനെ നിയമിച്ച കാര്യം അറിയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

