കോവിഡ് അനുബന്ധ മരണത്തിനും സഹായം നൽകണമെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോവിഡ് അനുബന്ധ മരണങ്ങളും കോവിഡ് മരണമായി കണക്കാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് തുടക്കത്തിലേ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. ഇപ്പോള്‍ സുപ്രീംകോടതി തന്നെ ആ നിർദേശം നല്‍കിയതില്‍ സന്തോഷമുണ്ട്. കോവിഡ് നെഗറ്റീവായ ശേഷവും തുടര്‍ ആരോഗ്യപ്രശ്‌നങ്ങളാല്‍ ഉണ്ടാകുന്ന മരണവും കോവിഡ് മരണമായി തന്നെ കണക്കാക്കി അര്‍ഹരായവര്‍ക്ക് സാമ്പത്തികസഹായം നല്‍കണമെന്നും രമേശ് ആവശ്യപ്പെട്ടു.
വോട്ടർമാരുടെ ഡേറ്റ കൈകാര്യം ചെയ്യാൻ നിയമിക്കപ്പെട്ട താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ശരിയല്ലെന്ന് ചെന്നിത്തല പറഞ്ഞു. വോട്ടർപട്ടിക ആരും ചോർത്തി നൽകിയതല്ല. െതരഞ്ഞെടുപ്പ് കമീഷൻ നാലര ലക്ഷം വോട്ടർമാരെ ഒഴിവാക്കുകയാണ് വേണ്ടത്. ഇതിെൻറ പേരിൽ കരാർ ജീവനക്കാരെ ശിക്ഷിക്കാൻ പാടില്ല.
വോട്ടർപട്ടിക ശുദ്ധീകരിക്കുകയാണ് വേണ്ടത്. എങ്ങനെ വ്യാജന്മാർ വോട്ടർപട്ടികയിൽ വന്നു എന്നതാണ് അന്വഷിക്കേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് ഒാഫിസറുടെ ഒാഫിസ്, കലക്ടറേറ്റുകൾ, താലൂക്ക് ഒാഫിസുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നവരെയാണ് പിരിച്ചുവിടാൻ തീരുമാനിച്ചതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

