Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് വാക്സിൻ...

കോവിഡ് വാക്സിൻ സൗജന്യമാക്കണമെന്ന് ചെന്നിത്തല; പ്രധാനമന്ത്രിക്ക് കത്തയച്ചു

text_fields
bookmark_border
Ramesh chennithala
cancel

തിരുവനന്തപുരം: കേരളത്തിന് കോവിഡ് വാക്സിൻ സൗജന്യമായി നൽകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.

വാക്സിൻ സൗജന്യമായി നൽകേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന് ആവശ്യമായ വാക്സിൻ വിതരണം ചെയ്യണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.

കോവിഡ് വാക്സിനുകൾക്ക് സംസ്ഥാനങ്ങൾ പണം നൽകണമെന്ന പുതിയ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കോവിഷീൽഡിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ വില നിശ്ചയിച്ചിരുന്നു. ഇതുപ്രകാരം കേന്ദ്ര സർക്കാറിന് ഒരു ഡോസിന് 150 രൂപക്കും സംസ്ഥാനങ്ങൾക്ക് 400 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് 650 രൂപക്കും നൽകാനാണ് തിരുമാനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaCovid vaccine
News Summary - Ramesh Chennithala calls for free Covid vaccine to Kerala
Next Story