Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ സമരം മുസ്​ലിംകൾക്ക്​...

ഈ സമരം മുസ്​ലിംകൾക്ക്​ വേണ്ടിയല്ല - രമേശ്​ ചെന്നിത്തല

text_fields
bookmark_border
ഈ സമരം മുസ്​ലിംകൾക്ക്​ വേണ്ടിയല്ല - രമേശ്​ ചെന്നിത്തല
cancel

മലപ്പുറം: ദേശീയ പൗരത്വ രജിസ്​റ്ററിനെതിരായ പ്രക്ഷോഭം മുസ്​ലിംകൾക്കു വേണ്ടിയല്ലെന്നും രാജ്യത്തെ മുഴുവൻ ജനവിഭാഗങ്ങൾക്ക്​ വേണ്ടിയാണെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട്​ മലപ്പുറം സിവിൽസ്​റ്റേഷൻ പരിസരത്ത്​​ കോൺഗ്രസ്​ സംഘടിപ്പിച്ച മഹാപ്രക്ഷോഭം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം.

രാജ്യം കത്തിയെരിയു​േമ്പാൾ രാഷ്​ട്രീയ വ്യത്യാസങ്ങൾ പറഞ്ഞിരിക്കാൻ സമയമില്ല. എല്ലാവരും ഒന്നിച്ച്​ എതിർക്കേണ്ട നിയമമാണിത്​. പൗരത്വം മതത്തി​​​െൻറ പേരിൽ തീരുമ​ാനിക്കേണ്ടതല്ല. നിയമം ചവറ്റുകൊട്ടയിൽ എറിയണം. സവർക്കറുടെയും ഗോഡ്​സേയുടെയും പിന്മുറക്കാരാണ്​ രാജ്യം ഭരിക്കുന്നത്​. അവസാന കോൺഗ്രസുകാരനും ജീവിച്ചിരിക്കുന്നതുവരെ നിയമത്തിനെതിരെ പോരാടും.

നിയമത്തിനെതിരെ കോണ്‍ഗ്രസ് നൽകിയ ഹരജിയില്‍ വിജയം സുനിശ്ചിതമാണ്​. ജനസംഖ്യ രജിസ്റ്റര്‍ പുതുക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് ഇടപെട്ടാണ് നടപടികള്‍ നിര്‍ത്തിവെപ്പിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsCAA protestAnti CAA protest
News Summary - Ramesh chennithala on CAA protest-Kerala news
Next Story