ബ്രൂവറി: അേന്വഷണത്തിന് സർക്കാറിനെ വെല്ലുവിളിക്കുന്നു -ചെന്നിത്തല
text_fieldsഹരിപ്പാട്: 2003ൽ എ.കെ. ആൻറണി ബ്രൂവറിക്ക് അനുമതി നൽകിയെന്ന എക്സൈസ് മന്ത്രി ടി.കെ. രാമകൃഷ്ണെൻറയും എൽ.ഡി.എഫ് കൺവീനർ വിജയരാഘവെൻറയും വെളിപ്പെടുത്തൽ അപഹാസ്യമാണെന്നും അേന്വഷണം പ്രഖ്യാപിക്കാൻ സർക്കാറിനെ വെല്ലുവിളിക്കുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതീവ രഹസ്യമായി മൂന്ന് ബ്രൂവറികൾക്കും ഒരു ഡിസ്റ്റിലറിക്കും അനുമതി നൽകി കോടികളുടെ അഴിമതി പുറത്തുവന്നതോടെ അത് മറക്കാനാണ് ശ്രമം. ഹരിപ്പാട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2003ൽ എ.കെ. ആൻറണി മുഖ്യമന്ത്രിയായിരിക്കെ ചാലക്കുടിക്കടുത്ത് ഷാവാലാസ് കമ്പനിയുടെ സബ്സിഡിയറിയായ മലബാർ ബ്രൂവറീസിന് ലൈസൻസ് നൽകി എന്നായിരുന്നു എക്സൈസ് മന്ത്രിയുെടയും എൽ.ഡി.എഫ് കൺവീനറുടെയും ആരോപണം. 1998ൽ ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ ജി.ഒ ആർ.ടി. 546/98/ എഫ്.ഡി ആയാണ് ഉത്തരവിറങ്ങിയത്. ഇതിെൻറ പിതൃത്വം എ.കെ. ആൻറണിയുടെ തലയിൽ കെട്ടിവെേക്കണ്ടെന്നും ചെന്നിത്തല പറഞ്ഞു.
99ന് ശേഷം സംസ്ഥാനത്ത് ബ്രൂവറികൾക്കോ ഡിസ്റ്റിലറികൾക്കോ അനുമതി നൽകിയിട്ടില്ല. മുന്നണിയേയോ മന്ത്രിസഭയേയോ അറിയിക്കാതെ ബ്രൂവറികൾക്കും ഡിസ്റ്റിലറികൾക്കും അനുമതി നൽകി കോടികൾ വാങ്ങിയത് പുറത്തായപ്പോൾ പിടിച്ച് നിൽക്കാൻ പുതിയ വഴി തേടിയതാണ് ആൻറണിയെ ഇതിലേക്ക് വലിച്ചിഴക്കുന്നതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
അനുവദിച്ച സ്ഥലത്തിെൻറ പേരിൽ പോലും അവ്യക്തത നിലനിൽക്കുന്നു. തെൻറ പത്ത് ചോദ്യങ്ങൾക്ക് 48 മണിക്കൂർ കഴിഞ്ഞിട്ടും മറുപടി തരാത്തത് സത്യം അവർക്ക് അറിയാവുന്നത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
