Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​ പ്രതിരോധം...

കോവിഡ്​ പ്രതിരോധം പരാജയം; മുഖ്യമന്ത്രി ഒളിച്ചോടുന്നു -രമേശ്​ ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

കാസർകോട്​: കോവിഡ്​ പ്രതിരോധ പ്രവർത്തനം സംസ്​ഥാനത്ത്​ പരാജയപ്പെട്ടുവെന്ന്​ രമേശ്​ ചെന്നിത്തല. ഡി.സി.​സിയിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിവസവുമുള്ള ആറുമണി​ വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രിയെ ഇപ്പോൾ കാണാനില്ല. അദ്ദേഹം ഒളിച്ചോടിയിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

സർക്കാറിനെ വിമർശിക്കുന്നത്​ രാഷ്​ട്രീയ താൽപര്യത്തോടെയല്ല. പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് മൊബൈൽ ഫോണടക്കമുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്ത സംഭവത്തെ കുറിച്ച് ജയിൽ ഡി.ജി.പി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പ്രതികൾക്ക് നേതാക്കൾ ഒത്താശ ചെയ്യുന്നതി​െൻറ തെളിവാണിത്. സംഭവം ഗൗരവമുള്ളതാണ്. ഇതേ കുറിച്ച് സമഗ്രാന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithala
News Summary - ramesh chennithala attacks pinarayi vijayan
Next Story