Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.പി.എം പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയായി മാറി -ചെന്നിത്തല

text_fields
bookmark_border
  • മന്ത്രി ജലീലിന്‍റെ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ല
  • വി. മുരളീധരൻ ജനങ്ങളെ കബളിപ്പിച്ചു
സി.പി.എം പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയായി മാറി -ചെന്നിത്തല
cancel

തിരുവനന്തപുരം: സി.പി.എം പച്ചക്ക് വർഗീയത പറയുന്ന പാർട്ടിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ജനങ്ങൾ തിരിച്ചറിയും. ബി.ജെ.പിയെ സഹായിക്കാനും ശക്തിപ്പെടുത്താനും ആണ് സി.പി.എം സംസ്ഥാന സെക്രട്ടറി ശ്രമിക്കുന്നതെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി വർഗീയത ഇളക്കി വിടുകയാണ്. സ്വർണക്കടത്ത് കേസിൽ മകൻ കുടുങ്ങുമെന്ന അവസ്ഥ വന്നപ്പോൾ വർഗീയത ഇളക്കിവിടുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

മന്ത്രി ജലീലിന്‍റെ രാജിയിൽ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്നും ചെന്നിത്തല പറഞ്ഞു. തലയിൽ മുണ്ടിട്ട് മന്ത്രി ജലീൽ എൻ.ഐ.എ ഒാഫീസിൽ പോയത് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കടത്ത് നയതന്ത്ര ചാനൽ വഴിയല്ലെന്ന കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍റെ പ്രസ്താവന ഇ.ഡിയോ എൻ.ഐ.എയോ അന്വേഷിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു. വി. മുരളീധരൻ ജനങ്ങളെ കബളിപ്പിച്ചെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story