Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പദവിയുടെ അന്തസ് കളഞ്ഞു; സ്പീക്കർ മാറിനിൽക്കണം -ചെന്നിത്തല

text_fields
bookmark_border
പദവിയുടെ അന്തസ് കളഞ്ഞു; സ്പീക്കർ മാറിനിൽക്കണം -ചെന്നിത്തല
cancel

തിരുവനന്തപുരം: സ്വ​ർ​ണ​ക്ക​ട​ത്ത്​ കേ​സ്​ പ്ര​തി​ക​ളു​മാ​യി ബ​ന്ധം ആ​രോ​പി​ച്ച്​ സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​നെതിരായ പ്രമേയം അവതരിപ്പിക്കാൻ അനുമയില്ലാത്തതിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് പ്രതികളുമായി സ്പീക്കർക്കുള്ള വ്യക്തിപരമായ ബന്ധം അപകീർത്തികരമാണ്. നിയമസഭയുടെ അന്തസിനും ഔന്നിത്യത്തിനും മാന്യതക്കും നിരക്കാത്തതാണിത്. സ്പീക്കർ പദവി ഒഴിഞ്ഞ് അംഗങ്ങൾക്കൊപ്പം ഇരിക്കണമെന്നും ചെന്നിത്തല സഭയിൽ ആവശ്യപ്പെട്ടു.

അവിശ്വാസ പ്രമേയം മാത്രമാണ് അജണ്ടയിലുള്ളതെന്ന് സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ പ്രതികരിച്ചു. സ്പീക്കർക്കെതിരായ അവിശ്വാസം ചർച്ച ചെയ്യണമെങ്കിൽ 14 ദിവസം മുമ്പ് നോട്ടീസ് നൽകണം. ആഗസ്റ്റ് 12നാണ് മന്ത്രിസഭ ചേർന്ന് 24ന് നിയമസഭ ചേരാൻ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്‍റെ അറിവോട് കൂടിയാണ്. ഭരണഘടനാപരമായ നടപടിയാണിതെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി.

സ്​​പീ​ക്ക​റെ നീ​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് എം. ​ഉ​മ​ർ ആണ് നോ​ട്ടീ​സ്​ ന​ൽ​കി​യത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story