മുഖ്യമന്ത്രി കർക്കിടക ചികിത്സയിലാണോ എന്ന് ചെന്നിത്തല
text_fieldsന്യൂഡൽഹി: സംസ്ഥാനത്ത് ഇത്രയും വലിയ പ്രളയ ദുരന്തം ഉണ്ടായിട്ടും മുഖ്യമന്ത്രി പിണറായി വിജയനെ കാണാനേ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡൽഹിയിൽ നിന്ന് പോയ ശേഷം അദ്ദേഹം കർക്കിടക ചികിത്സയിലാണോ എന്ന് സംശയിക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ആശ്വസിപ്പിക്കാനും പ്രളയ ദുരന്ത മേഖല സന്ദർശിക്കാൻ ബാധ്യതയുള്ളവരുമാണ്. എന്നാൽ, മുഖ്യമന്ത്രി പ്രളയത്തെപ്പറ്റി യാതൊന്നും പറയുന്നത് േപാലും കേൾക്കുന്നില്ല. കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ പ്രളയം കൈകര്യം ചെയ്യുന്നതിൽ സർക്കാർ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്.
ആളുകൾക്ക് ക്യാമ്പുകളിൽ പോലും പോവാനാവാതെ ഒറ്റപ്പെട്ടു കഴിയുന്നവരുണ്ട്. തിങ്കളാഴ്ച ഭക്ഷണ സാധനങ്ങൾ എത്തിക്കുമെന്നാണ് അറിയുന്നത്. ഇതുവരെ അരി എത്തിച്ചിട്ടില്ല. ഒച്ചിെൻറ വേഗത്തിലാണ് ദുരിതശ്വാസ പ്രവർത്തനം നടക്കുന്നത്. ദുരന്തത്തിന് ഇരയായവർക്ക് ഒരാൾക്ക് 4,000 രൂപ വീതം നൽകുന്ന സംവിധാനം ഉണ്ടാകണം. ദുരന്ത നിവാരണ ഫണ്ടിൽ അതിനുള്ള പണമുണ്ട്. ക്യാമ്പിൽ വരാത്തവർക്ക് സൗജന്യ റേഷൻ നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല. കടലാക്രമണം നേരിടാൻ രണ്ട് വർഷമായിട്ടും ഒരു കല്ലുപോലും ഇട്ടിട്ടില്ല.
സംസ്ഥാനം സന്ദർശിച്ച കേന്ദ്രമന്ത്രി റിജ്ജു ജനങ്ങളെ പറ്റിക്കുകയാണ് ചെയ്തത്്. കേരളത്തിന് ദുരന്ത നിവാരണ സമിതിയിൽ നിന്നും സ്വാഭാവികമായി കിേട്ടണ്ട പണമാണ് 80 കോടി. സർക്കാർ അധികമായി ഒന്നും ഇതുവരെ നൽകിയിട്ടില്ല. 800 കോടിയിലധികം നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതാണ് നൽകേണ്ടത്. ഇത് സംസ്ഥാന സർക്കാർ ശക്തമായി ആവശ്യപ്പെടുന്നില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
