Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസർക്കാർ ജീർണതയുടെ...

സർക്കാർ ജീർണതയുടെ ചളിക്കുണ്ടിൽ -ചെന്നിത്തല

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീർണതയുടെ ചളിക്കുണ്ടിലെന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. സംസ്ഥാന രാഷ്​ട്രീയത്തിലെ അപഹാസ്യ കഥാപാത്രമായി സി.പി.​െഎ മാറിയെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പരിഹസിച്ചു. കള്ളക്കടത്തുകാരുടെയും കൊള്ളക്കാരുടെയും കൈയേറ്റക്കാരുടെയും കൂടാരമായി സി.പി.എം മാറി. മന്ത്രി തോമസ്​ ചാണ്ടിയുടെ ഭൂമികൈയേറ്റം സംബന്ധിച്ച്​ കലക്​ടർ റിപ്പോർട്ട്​ നൽകിയിട്ടും നടപടിയെടുക്കാത്ത  സർക്കാർ, നാണംകെട്ട കളികൾ നടത്തുകയാണ്​.

പി.വി. അൻവർ എം.എൽ.എ അനധികൃതമായി പാർക്ക്​ നിർമിച്ചിട്ടും നടപടിയെടുത്തില്ല. സ്വർണക്കടത്തുകേസിലെ പ്രതിയുടെ വാഹനത്തിൽ  കോടിയേരി  നടത്തിയ ജനജാഗ്രത യാത്ര സി.പി.എം ജീർണതയുടെ പുതിയ മുഖമാണ്​. കള്ളക്കടത്തുകേസിലെ പ്രതിക്കൊപ്പമുള്ള ഇടത്​ എം.എൽ.എമാരുടെ ചിത്രം പുറത്തുവന്ന സാഹചര്യത്തിൽ അവരുടെ ബന്ധം അന്വേഷിക്കണം. റവന്യൂമന്ത്രി സ്വന്തം വകുപ്പിലെ കാര്യങ്ങൾ അറിയുന്നില്ല. മന്ത്രി പറഞ്ഞാൽ വകുപ്പുസെക്രട്ടറി പോലും കേൾക്കാത്ത ​സ്ഥിതിയാണ്​. ഇൗ സാഹചര്യത്തിൽ മന്ത്രി സ്ഥാനത്ത്​ തുടരണോയെന്ന്​ ആലോചിക്കണം.

ബിയർ നിർമാണത്തിന്​ ഹോട്ടലുകൾക്ക്​ അനുമതി നൽകുന്നതോടെ കേരളത്തെ സമ്പൂർണമായി മദ്യലോബിക്ക്​ അടിയറവെക്കുകയാണ്​. പുതിയ കെ.പി.സി.സി അംഗങ്ങളുടെ പട്ടിക ഗ്രൂപ്​​ വീതംവെപ്പ്​ ആണെന്ന്​ പറയുന്നത്​ ശരിയല്ല. അർഹരായ  നിരവധി പേർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. അവരെയെല്ലാം പിന്നീട്​ നാമനിർദേശംചെയ്യും. എല്ലാവരെയും ഉൾക്കൊണ്ടുകൊണ്ട്​ പാർട്ടി മുന്നോട്ടുപോകും. ‘പടയൊരുക്കം’ രാഷ്​ട്രീയജാഥ വരാൻ പോകുന്ന സംസ്ഥാന രാഷ്​ട്രീയത്തി​​െൻറ ചൂണ്ടുപലകയാകും. കേരള കോൺഗ്രസ്​^മാണിഗ്രൂപ്പിനെ എന്നും യു.ഡി.എഫി​​െൻറ ഭാഗമായി കാണാനാണ്​ ആഗ്രഹമെന്നും ചെന്നിത്തല വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsldf govtmalayalam news
News Summary - Ramesh Chennithala attack to LDF Govt and Pinarayi Vijayan -Kerala News
Next Story