ആരോഗ്യ മന്ത്രിയുടെ ശ്രമം പത്രസമ്മേളനങ്ങളിലൂടെ പ്രതിച്ഛായ വർധിപ്പിക്കൽ -ചെന്നിത്തല
text_fieldsതിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ വീഡിയോ മാനിയ ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമൂഹ മാധ്യമങ്ങൾ വഴി പ്രതിപക്ഷത്തെ ആരോഗ്യ മന്ത്രി അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വീഴ്ചയുണ്ടെങ് കിൽ അക്കാര്യം ചൂണ്ടിക്കാണിക്കേണ്ട ഏകവേദി നിയമസഭയാണ്. അതുകൊണ്ടാണ് പ്രതിപക്ഷം വീഴ്ചകൾ സഭയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ മോശം പ്രചാരണം നടത്തുകയാണ്.
കഴിഞ്ഞ ദിവസം സഭയിൽ നടന്ന സംഭവത്തിന്‍റെ വിഡിയോയിലെ പല ഭാഗങ്ങളും വെട്ടിയശേഷം അവർക്ക് ആവശ്യമുള്ളവ മാത്രമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. വിമാനത്താവളങ്ങളിൽ വൈറസ് ബാധ സംബന്ധിച്ച പരിശോധന കാര്യക്ഷമമല്ല. ഇത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിന് പകരം ദിവസം നാല് പത്രസമ്മേളനങ്ങൾ നടത്തി പ്രതിച്ഛായ വർധിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം നിർത്തിവെക്കുന്നതിനോട് യോജിപ്പില്ല. വിഷയത്തിൽ അനാവശ്യ ഭീതി വളർത്തേണ്ട ആവശ്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
