Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം...

കേരളം ഭരണസ്​തംഭനത്തിലേക്ക്​ നീങ്ങുന്നു– ചെന്നിത്തല

text_fields
bookmark_border
കേരളം ഭരണസ്​തംഭനത്തിലേക്ക്​ നീങ്ങുന്നു– ചെന്നിത്തല
cancel

തിരുവനന്തപുരം: സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക് പോകുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥ ചേരിപ്പോര് എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ഉദ്യോഗസ്ഥരുടെ മേല്‍ സര്‍ക്കാരിന് ഒരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ്​. ആറ് മാസമായിട്ടും ഭരണ സ്തംഭനം മാത്രമാണ് നടക്കുന്നത്. സി.പി.എമ്മിനുള്ളില്‍ തന്നെ ഗുരുതരമായ അഭിപ്രായ വ്യത്യാസമാണ് ഉയര്‍ന്ന് വരുന്നതെന്നും ചെന്നിത്തല പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊലക്കേസില്‍ പ്രതിയായ എം.എം മണിയോട് മന്ത്രിസ്ഥാനത്തില്‍ തുടരാനാണ് സി.പി.എം നേതൃത്വം നിർദേശിച്ചിരിക്കുന്നത്​. രാജ്യത്ത് ആദ്യമായാണ് കൊലക്കേസില്‍ പ്രതിയായ ഒരാള്‍ മന്ത്രിസ്ഥാനത്തിരിക്കുന്നത്. മണി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നതായും ചെന്നിത്തല പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalacongress
News Summary - Ramesh Chennithala against state government
Next Story