സ്വർണക്കടത്ത് കേസ്: മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുമായി വീണ്ടും ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വര്‍ണക്കടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോട് വീണ്ടും 10 ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. നേരത്തേ ഉന്നയിച്ച 10 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്കിയിട്ടിെല്ലന്നിരിക്കെയാണ് രമേശിെൻറ പുതിയ ചോദ്യങ്ങൾ.
പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി 50 മാസം നിഴല്‍പോലെ കൂടെയുണ്ടായിരുന്നിട്ടും എം. ശിവശങ്കറിന് സ്വര്‍ണക്കടത്ത് സംഘവുമായി ഉറ്റ ബന്ധമുണ്ടായിരുെന്നന്ന കാര്യം അറിയാതെ പോയതാണോ, അറിഞ്ഞിട്ടും കണ്ണടച്ചതാണോ? സ്വന്തം ഓഫിസില്‍ നടക്കുന്നതൊന്നും മുഖ്യമന്ത്രി അറിയുന്നില്ലേ? സ്വന്തം മന്ത്രിസഭാംഗം വിദേശ കോണ്‍സുലേറ്റുമായി അവിഹിതമായി നിരന്തരം ബന്ധപ്പെട്ട് ഇടപാട് നടത്തുന്നതും മുഖ്യമന്ത്രി അറിഞ്ഞില്ലേ?
ശിവശങ്കറിെൻറ നേതൃത്വത്തില്‍ നടപ്പാക്കിയ കണ്‍സള്‍ട്ടന്‍സി ഏര്‍പ്പാടുകളും സ്പ്രിൻക്ലര്‍ കരാര്‍ പോലുള്ള അന്താരാഷ്ട്ര ഏര്‍പ്പാടുകളും ചട്ടവിരുദ്ധവും ദുരൂഹവുമായിട്ടും എന്തിനാണ് ന്യായീകരിച്ചത്? കോണ്‍സുലേറ്റ് വഴി സ്വര്‍ണം കടത്തുന്നുവെന്ന് ഇൻറലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നോ? വിദേശ കുത്തകകള്‍ക്ക് ലക്കും ലഗാനുമില്ലാതെ കണ്‍സള്‍ട്ടന്‍സി നല്കുന്നതുള്പ്പടെ പാര്‍ട്ടി ജന. സെക്രട്ടറിക്ക് നൽകിയ കത്തിന് മറുപടി നല്‍കുന്നതില്‍നിന്ന് കേന്ദ്ര കമ്മിറ്റിയെ തടഞ്ഞത് എന്തിന്? തുടങ്ങിയ 10 ചോദ്യങ്ങളാണ് ചോദിച്ചത്.

