Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം -ചെന്നിത്തല

text_fields
bookmark_border
എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയുടെ ശ്രമം -ചെന്നിത്തല
cancel

തിരുവനന്തപുരം: എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലാവലിന്‍ അഴിമതി നടന്നപ്പോഴും പിണറായി വിജയന്‍ ചെയ്തത് ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

അഴിമതിക്ക് നേതൃത്വം നല്‍കി അതില്‍ പങ്കാളിയായിട്ട് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച മുന്‍ വൈദ്യുതി മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ രീതിയില്‍ ശിവശങ്കറിന്റെ തലയില്‍ മുഴുവന്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയെ ആണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

21 തവണ സ്വപ്‌ന കള്ളക്കടത്ത് നടത്തിയപ്പോഴും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു. അതിനര്‍ഥം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമുണ്ടായിരുന്നു എന്നാണെന്നും ചെന്നിത്തല ആരോപിച്ചു.

സ്വര്‍ണക്കടത്തിലും അനുബന്ധമായി വന്ന എല്ലാ അഴിമിതി ആരോപണങ്ങളിലും ഒന്നാം പ്രതിയായി നില്‍ക്കുന്നത് മുഖ്യമന്ത്രിയാണെന്ന കാര്യത്തില്‍ സംശയമില്ല. ശിവശങ്കര്‍ കള്ളപ്പണക്കേസില്‍ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലുമായി. ഭരണവും പാര്‍ട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥായെന്നും അദ്ദേഹം പരിഹസിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story