Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെ.ടി. ജലീൽ ചോദ്യം ചെയ്യലിന്​ വന്നത്​​ തലയിൽ മുണ്ടിട്ട്​ -ചെന്നിത്തല, അഴിമതിയ​ിലെ വമ്പൻ സ്രാവ്​ മുഖ്യമന്ത്രി ​-മുല്ലപ്പള്ളി
cancel
Homechevron_rightNewschevron_rightKeralachevron_rightകെ.ടി. ജലീൽ ചോദ്യം...

കെ.ടി. ജലീൽ ചോദ്യം ചെയ്യലിന്​ വന്നത്​​ തലയിൽ മുണ്ടിട്ട്​ -ചെന്നിത്തല, അഴിമതിയ​ിലെ വമ്പൻ സ്രാവ്​ മുഖ്യമന്ത്രി ​-മുല്ലപ്പള്ളി

text_fields
bookmark_border

തിരുവനന്തപുരം: സംസ്​ഥാന ചരിത്രത്തിൽ ആദ്യമായിട്ടാണ്​ ഒരു മന്ത്രിയെ കേന്ദ്ര കുറ്റാന്വേഷണ ഏജൻസി ചോദ്യം ചെയ്യുന്നതെന്നും ധാർമികത അൽപ്പമെങ്കിലും ഉണ്ടെങ്കിൽ കെ.ടി. ജലീൽ രാജിവെച്ച്​ പോവുകയാണ്​ വേണ്ടതെന്നും പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല​. മന്ത്രി തലയിൽ മുണ്ടിട്ടാണ്​ എൻഫോഴ്​സ്​മെൻറ്​ ഡയറക്​ട​േററ്റിൽ ചോദ്യം ചെയ്യയലിന്​ വന്നത്​​. കേരളത്തിൽ ഇതുപോലെയൊരു സംഭവുമുണ്ടായിട്ടില്ല. തുടർച്ചയായി ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്ന മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ്​ മുഖ്യമന്ത്രി സ്വീകരിക്കുന്നത്​.

അഴിമതിയിൽ മുങ്ങിത്താഴ്​ന്ന സർക്കാർ എല്ലാതരത്തിലുമുള്ള അധാർമിക പ്രവർത്തനങ്ങൾക്കും കുടപിടിക്കുകയാണ്​. മാർക്ക്​ദാനത്തിലൂടെ ക്രിമിനൽ കുറ്റമാണ്​ മന്ത്രി കെ.ടി. ജലീൽ ചെയ്​തത്​. അന്നും ഭൂമി വിവാദ കാലത്തും അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിച്ചു. ഇപ്പോഴും അദ്ദേഹത്തെ മുഖ്യമന്ത്രി സംരക്ഷിക്കാനാണോ പോകുന്നതെന്നും​ ചെന്നിത്തല ചോദിച്ചു.

സംസ്​ഥാനത്തെ എല്ലാ അഴിമതിയുടെയും മുഖ്യകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന്​ കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമച​ന്ദ്രൻ പറഞ്ഞു. എല്ലാ അഴിമതിയെയും ന്യായീകരിക്കുന്ന മുഖ്യമന്ത്രിയാണ്​ നമുക്കുള്ളത്​​. കെ.ടി. ജലീൽ ചെറിയ സ്രാവ്​ മാത്രമാണ്​. മുഖ്യമന്ത്രിയാണ്​ വമ്പൻ സ്രാവ്​.

കെ.ടി. ജലീലി​െൻറ രാജി വാങ്ങാൻ മുഖ്യമന്ത്രിക്ക്​ ഉത്തരവാദിത്വമുണ്ട്​. അൽപ്പമെങ്കിലും രാഷ്​ട്രീയ സദാചാരവും ഇച്​ഛാശക്​തിയുമുണ്ടെങ്കിൽ കെ.ടി. ജലീലി​െൻറ രാജി സ്വീകരിക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും ​മുല്ലപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakt jaleelmullappally ramachandran
News Summary - ramesh chennithala against pinarayi vijayan
Next Story