Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ...

മുഖ്യമന്ത്രിയുടെ ഓഫിസ്​ രാജ്യ​ദ്രോഹ കുറ്റത്തിന്​ നേതൃത്വം നൽകുന്നു -രമേശ്​ ചെന്നിത്തല

text_fields
bookmark_border
ramesh-chennithala1
cancel

തിരുവനന്തപുരം: സംസ്​ഥാനത്തെ മുഖ്യമന്ത്രിയുടെ ഓഫിസ്​ ​രാജ്യ​ദ്രോഹ കുറ്റത്തിന്​ നേതൃത്വം നൽകുന്നതായി പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഇന്ത്യയുടെ ചരിത്രത്തിൽ മറ്റൊരു മുഖ്യമന്ത്രിയുടെ ഓഫിസും രാജ്യദ്രോഹ കുറ്റത്തിന്​ നേതൃത്വം നൽകുന്നതായി അറിവില്ല. അഴിമതിയുടെയും സ്വജനപക്ഷപാതത്തി​​​െൻറയും ധൂർത്തി​​​െൻറയും കൊ​ള്ളയുടെയും ഉറവിടമായി​ സംസ്​ഥാന സർക്കാറും മുഖ്യമന്ത്രിയുടെ ഓഫിസും മാറിക്കഴിഞ്ഞു. 

കഴ​ിഞ്ഞ നാല്​ വർഷത്തെ എൽ.ഡി.എഫ്​ ഭരണത്തിൽ അഴിമതി തന്നെയാണ്​ ഏറ്റവും പ്രധാനപ്പെട്ട ഘടകം. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ ആദ്യം പുച്​ഛിച്ച്​ തള്ളിയെങ്കിലും പിന്നീടത്​ തിരു​ത്തേണ്ടി വരുന്ന അവസ്​ഥയാണ് സർക്കാറി​േൻറത്​​.

ഇ.പി. ജയരാജ​​​െൻറ ബന്ധുനിയമനം, ബ്രൂവറി ഡിസ്​റ്റ്​ലറി, മാർക്ക്​ദാനം, ട്രാൻസ്​ഗ്രിഡ്​ പദ്ധതി, പൊലീസ്​​ ഹെഡ്​ക്വാർ​ട്ടേഴ്​സ്​, പമ്പയിലെ മണൽക്കടത്ത്​, ഇ-മൊബിലിറ്റി തുടങ്ങിയ പദ്ധതികളിലെല്ലാം അഴിമതിയുടെ കറപുരണ്ടിരിക്കുന്നു​​. ഇതിൽ മിക്കതും മുഖ്യമന്ത്രിയുടെ വകുപ്പുമായി ബന്ധപ്പെട്ടതാണ്​. ഐ.ടി വകുപ്പിലാണ്​ ഏറ്റവും കൂടുതൽ അഴിമതികൾ നടന്നത്​. നിരവധി​ പിൻവാതിൽ നിയമനങ്ങളും​ ഈ വകുപ്പിലുണ്ടായി. ഇത് പി.എസ്​.സി പരീക്ഷയെഴുതി കാത്തിരിക്കുന്ന​വരോടുള്ള വെല്ലുവിളിയാണ്​. പി.എസ്​.സി ലിസ്​റ്റുകൾ പെ​ട്ടെന്ന്​ അവസാനിപ്പിക്കാനാണ്​ സർക്കാറിന്​ താൽപ്പര്യം.

കോവിഡിന്​ മറവിലും ധാരാളം അഴിമതികളാണുണ്ടായത്​. ബെവ്​കോ ആപ്പ്​ കാരണം ബിവറേജസ്​ കോർപറേഷൻ നഷ്​ടത്തിലേക്ക്​ കൂപ്പുകുത്തുന്നു. കോർപറേഷൻ അടച്ചുപൂ​ട്ടേണ്ട വക്കിലെത്തി. 

കൺസൾട്ടൻസി രാജാണ്​ കേരളത്തിൽ നടക്കുന്നത്​. മുഖ്യമന്ത്രി പറഞ്ഞത്​ യു.ഡി.എഫ്​ നിയമിച്ച അത്രയൊന്നും കൺസൾട്ടൻസികൾ കൊടുത്തിട്ടില്ലെന്നാണ്​. എന്നാൽ, രണ്ട്​ സർക്കാറുകളും തമ്മിൽ താരതമ്യ പഠനം നടത്താൻ ചെന്നിത്തല വെല്ലുവിളിച്ചു. യു.ഡി.എഫ്​ നൽകിയതി​​​െൻറ ഇരട്ടി കൺസൾട്ടൻസിയാണ്​ എൽ.ഡി.എഫ്​ നൽകിയത്​. ഇതിൽ പലതും വഴിവിട്ട നിലയിലാണ്​. ആവശ്യമുള്ളതിന്​ മാത്രം കൺസൾട്ടൻസി നൽകിയാൽ മതിയെന്നാണ്​ യു.ഡി.എഫ്​ നിലപാട്​. അതിനും നിയമപരമായ നടപടിക്രമങ്ങൾ പാലിക്കണം. 

എൽ.ഡി.എഫ്​ സർക്കാറി​​​െൻറ കാലത്താണ്​ ഏറ്റവും കൂടുതൽ കൺസൾട്ടൻസികളെ നിയമിച്ചത്​​. അതിന്​ മറവിൽ നിരവധി അഴിമതിയും അനധികൃത നിയമനങ്ങളുമാണ്​ നടന്നത്​. 

2017 മുതൽ സർക്കാർ ശബരിമല വിമാനത്താവളം സംബന്ധിച്ച​ ആലോചനയിലാണ്​. സ്​ഥലം പോലും ഇതുവരെ തീരുമാനിച്ചിട്ടില്ല. പക്ഷെ, അതിന്​ മു​േമ്പ അമേരിക്കൻ കമ്പനിയായ ലൂയിസ്​ ബെർഗറിന്​ കൺസൾട്ടൻസി നൽകിക്കഴിഞ്ഞു. 4.6 കോടി രൂപയാണ്​ ഇതിന്​ നിശ്ചയിച്ചത്​. സ്​ഥലം തീരുമാനിക്കാതെ എങ്ങനെയാണ്​ കൺസൾട്ടൻസിയെ തീരുമാനിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു​. ധാരാളം അഴിമതിക്കേസിൽ ഉൾപ്പെട്ട കമ്പനിയാണിത്​. ഇവർക്കെതിരെ സി.ബി.ഐ അന്വേഷണം നേരിടുന്നുണ്ട്​. 

പൊതുമരാമത്ത്​ റോഡുകളുടെ വിശദപദ്ധതി രേഖ തയാറാക്കാൻ​ പോലും അമേരിക്കൻ കമ്പനിയെയാണ്​ കൺസൾട്ടൻസി ഏൽപ്പിച്ചിരിക്കുന്നത്​​. ​ഇത്തരം നടപടി കേരളത്തിലെ ഉദ്യോഗസ്​ഥരുടെ മനോനില തകർക്കും​. കേരളത്തിലെ മിടുക്കരായ ഉദ്യോഗസ്​ഥരെ അവഗണിക്കുകയാണ്​ സർക്കാർ. എന്തിനും കൺസൾട്ടൻസിയെന്ന നിലപാട്​ ദൂരൂഹമാണ്​. 

മുഖ്യമന്ത്രിയുടെ ഓഫിസും അദ്ദേഹത്തി​​​െൻറ വകുപ്പുകളുമായും ബന്ധപ്പെട്ട്​ ദിവസവും നിരവധി അഴിമതികളാണ്​ പുറത്തുവരുന്നത്​. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ച്​ സി.ബി.ഐ അന്വേഷണത്തിന്​ തയാറാകണം. സർക്കാറിനെതിരെ സമരം ശക്​തിപ്പെടുത്താനാണ്​ യു.ഡി.എഫ്​ തീരുമാനം. ആഗസ്​റ്റ്​ മൂന്നിനും പത്തിനും സ്​പീക്ക്​അപ്​ കേരള എന്ന പേരിൽ ജനപ്രതിനിധികളും നേതാക്കളും സത്യഗ്രഹമിരിക്കുമെന്നും രമേശ്​ ചെന്നിത്തല പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalaUDFldfkerala news
News Summary - ramesh chennithala against ldf government - kerala news
Next Story