Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാർക്ക് ദാനം: ആരോപണം...

മാർക്ക് ദാനം: ആരോപണം ശരിയെന്ന് രാജൻ ഗുരുക്കളും പറയുന്നു -ചെന്നിത്തല

text_fields
bookmark_border
മാർക്ക് ദാനം: ആരോപണം ശരിയെന്ന് രാജൻ ഗുരുക്കളും പറയുന്നു -ചെന്നിത്തല
cancel

തിരുവനന്തപുരം: മാർക്ക്​ദാന വിഷയത്തിൽ മന്ത്രി ജലീലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ചും നിലപാട്​ കടുപ്പിച്ചും പ ്രതിപക്ഷം. ആരോപണവിധേയനായ മന്ത്രി കെ.ടി. ജലീലിനെ മാറ്റിനിർത്തി ജുഡീഷ്യൽ അന്വേഷണം ​നടത്തണമെന്ന്​ പ്രതിപക്ഷ നേ താവ്​ രമേശ്​ ചെന്നിത്തല വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉന്നയിച്ച ഒറ ്റ ആരോപണത്തിനും മറുപടി പറയാൻ മന്ത്രിക്ക്​ കഴിഞ്ഞിട്ടില്ലെന്ന്​ മാത്രമല്ല, അദ്ദേഹം അധ്യക്ഷനായ ഉന്നത വിദ്യാഭ്യാസ സമിതിയുടെ വൈസ്​ ചെയർമാനും ഇടത് ​സഹയാത്രികനുമായ ഡോ. രാജൻ ഗുരുക്കൾ പോലും ആരോപണങ്ങൾ ശരിവെച്ചിരിക്കുകയാണ്​. സ്വന്തം വൈസ്​ ചെയർമാൻപോലും തള്ളിക്കളഞ്ഞ സാഹചര്യത്തിൽ മന്ത്രിക്ക്​ എങ്ങനെ തുടരാനാകും. സർവകലാശാല ചട്ടങ്ങൾ ലംഘിച്ച മന്ത്രി ജലീലിനെതിരെ നടപടി ആവശ്യ​െപ്പട്ട്​ ഗവർണർക്ക്​ വീണ്ടും കത്ത്​ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

മാർക്ക്​ദാനം ഉൾപ്പെടെ മന്ത്രി ജലീലിനെതിരായ ആരോപണങ്ങൾ ആവർത്തിച്ച പ്രതിപക്ഷ നേതാവ്​, യോഗ്യതയില്ലാത്ത വിദ്യാർഥിക്ക്​ പ്രവേശനം നൽകാൻ ​മന്ത്രി ഇടപെട്ടുവെന്ന പുതിയ ആക്ഷേപവും ഉന്നയിച്ചു. മതിയായ യോഗ്യത മാർക്ക്​ ഇല്ലാത്ത വിദ്യാർഥിക്ക്​ പാലക്കാട്​ വിക്​ടോറിയ കോളജിൽ മന്ത്രി ഇടപെട്ടു ബിരുദാനന്തരബിരുദ പഠനത്തിന്​ പ്രവേശനം നൽകി. സ്​പോർട്​സ്​ ​േക്വാട്ട പ്രവേശനത്തിന്​ വിദ്യാർഥി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ സർവകലാശാലയുടെ മാനദണ്ഡത്തിന്​ അനുസരിച്ചുള്ളവയുമായിരുന്നില്ല. എന്നിട്ടും പ്രവേശനം റെഗുലറൈസ്​ ചെയ്യാൻ അദാലത്തിനുശേഷം നടന്ന അക്കാദമിക്​ കൗൺസിലിൽ മന്ത്രിയുടെ താൽപര്യ​​പ്രകാരം തീരുമാനിക്കുകയായിരുന്നു.

2012ൽ കാലിക്കറ്റ്​ സർവകലാശാല 20 മാർക്ക്​ മോഡറേഷൻ നൽകിയതും ഇ​േപ്പാഴത്തെ മാർക്ക്​ദാനവും തമ്മിൽ ഒരു താരതമ്യവുമില്ല. പ്രിൻസിപ്പൽമാർ നൽകിയ കത്തിനെതുടർന്ന്​ മുഴുവൻ നടപടിക്രമങ്ങളും പാലിച്ചാണ്​ 2004 സ്​കീം വിദ്യാർഥികൾക്ക്​ അന്ന്​ മോഡറേഷൻ നൽകിയത്​. ഇപ്പോഴത്തെ മാർക്ക്​ കുംഭകോണവുമായി ഇതിന്​ ഒരു സാമ്യവുമില്ല. എം.ജി സർവകലാശാല മുൻകൈയെടുത്ത്​ സംഘടിപ്പിച്ച അദാലത്തി​​​െൻറ ഉദ്​ഘാടനത്തിനാണ്​ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഉമ്മൻ ചാണ്ടി പോയത്​​. ഇൗ അദാലത്തിൽ ഫയലുകളിൽ തീർപ്പു​കൽപ്പിക്കലാണ്​ അന്ന്​ നടന്നത്​, മാർക്ക്​ദാനമായിരുന്നില്ല. സിവിൽസർവിസ്​ പരീക്ഷയെപ്പറ്റി പ്രാഥമിക വിവരമെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ ത​​​െൻറ മകനെതിരെ മന്ത്രി ജലീൽ ആക്ഷേപം പറയുമായിരുന്നില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newskt jaleelmalayalam newsuniversity mark donation controversy
News Summary - ramesh chennithala against kt jaleel-kerala news
Next Story