മദ്യവിൽപ്പന സ്വകാര്യ മേഖലക്ക് തീറെഴുതുന്നു; സർക്കാറിനെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല
text_fieldsതിരുവനന്തപുരം: സർക്കാറിനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷം. ബാറുകാരുമായി സി.പി.എം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഫലമാണ് പുതിയ ഓർഡിനൻസിലൂടെ അബ്കാരി നിയമം പൊളിച്ചെഴുതിയതെന്നും ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം.
കോവിഡിന്‍റെ മറവിൽ ചില്ലറ മദ്യവിൽപന സ്വകാര്യമേഖലക്ക് തീറെഴുതി കൊടുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നടനടി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബെവ്കോയുടെ ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് ബാറുകളിലൂടെ മദ്യം നൽകുന്നത്. 955 സ്വകാര്യ ഔട്ട്ലെറ്റുകളാണ് സർക്കാർ പുതുതായി അനുവദിച്ചത്.
സർക്കാറിന്‍റെ നിയന്ത്രണത്തിലുള്ളതിനേക്കാൾ മൂന്നിരട്ടി സ്വകാര്യ ഔട്ട്ലെറ്റുകളാണ് അനുവദിച്ചതിനു പിന്നിൽ വലിയ അഴിമതിയുണ്ട്. ബാറുടമകളുമായി ഒത്തുകളിച്ചുകൊണ്ടാണ് കേരള ഖജനാവിന് വൻനഷ്ടം ഉണ്ടാകുന്ന ഇത്തരമൊരു നടപടിയിലേക്ക് സർക്കാർ നീങ്ങിയത്. സി.പി.എമ്മിന് പണം സമാഹരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ നിയമഭേദഗതി കൊണ്ടുവന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത് തുടർന്നാൽ ബിവറേജുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
