''ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധം, അനുമതിയില്ലെങ്കിലും മെമ്പേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച് പ്രമേയം പാസാക്കണം''
text_fieldsതിരുവനന്തപുരം: കാർഷിക നിയമം ചർച്ചചെയ്യുന്നതിനായുള്ള പ്രേത്യക നിയമസഭ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടിക്കെതിരെ പ്രതിഷേധവുമായി രമേശ് ചെന്നിത്തല. 23ന് വിളിച്ച് ചേര്‍ക്കുന്ന പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണ്ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.
''കര്‍ഷക നിയമത്തിനെതിരെ രാജ്യമെങ്ങും വലിയ പ്രക്ഷോഭം നടക്കുകയാണ്. കേരളത്തിലെ കര്‍ഷകരെയും ദോഷകരമായി ബാധിക്കുന്നതാണ് നിയമം. ഈ പശ്ചാത്തലത്തിലാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് കൂട്ടാനും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കാനുമുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തെ പ്രതിപക്ഷം പിന്തുണച്ചത്. ഗവർണര്‍ അനുമതി നല്‍കിയില്ലെങ്കിലും എം.എല്‍.എമാര്‍ നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ സമ്മേളിച്ച് കേന്ദ്ര നിയമത്തിനെതിരെയുള്ള പ്രമേയം പാസാക്കണമെന്ന് പാര്‍ലമെന്‍റല കാര്യമന്ത്രി എ.കെ ബാലനോട് ആവശ്യപ്പെട്ടു'' -രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

