മുഖ്യമന്ത്രിയും സി.പി.എമ്മും മതങ്ങളെ തമ്മിലടിപ്പിച്ച് ബി.ജെ.പിയെ വളർത്തുന്നു -ചെന്നിത്തല
text_fieldsതിരുവനന്തപുരം: മതധ്രുവീകരണം ഉന്നമിട്ട് മുഖ്യമന്ത്രിയും സി.പി.എമ്മും മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന അപകടകരമായ രാഷ്ട്രീയമാണ് നടത്തുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതിലൂടെ തെരഞ്ഞെടുപ്പ് വിജയം നേടാെമന്ന സങ്കുചിത നിലപാട് അപകടകരമാണ്. പിണറായി വിജയൻ തുടങ്ങിവെച്ച മതധ്രുവീകരണ പദ്ധതി എ. വിജയരാഘവനും ഏറ്റെടുത്തിരിക്കുന്നു.
ഇതിനായി മുസ്ലിം ലീഗിനെ അവർ ചളിവാരിയെറിയുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു.തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം ഉണ്ടായിട്ടില്ലെങ്കിലും യു.ഡി.എഫിെൻറ രാഷ്ട്രീയാടിത്തറ തകർന്നിട്ടില്ലെന്ന് വോട്ടിങ് ശതമാനം വ്യക്തമാക്കുന്നു. വോട്ട് വിഹിതത്തിൽ എൽ.ഡി.എഫിെനക്കാൾ മുന്നിലാണ് യു.ഡി.എഫ്. യു.ഡി.എഫിനെ തളർത്തി ബി.ജെ.പിയെ വളർത്തുകയെന്ന തന്ത്രമാണ് സി.പി.എമ്മും എൽ.ഡി.എഫും സ്വീകരിച്ചിരിക്കുന്നത്. ഇതിലൂടെ കേരളത്തിൽ ബി.ജെ.പിക്ക് സ്ഥാനമുണ്ടാക്കിക്കൊടുക്കാനാണ് സി.പി.എം ശ്രമം. തദ്ദേശതെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായും എസ്.ഡി.പി.െഎയുമായും സി.പി.എം രഹസ്യധാരണയുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയധ്രുവീകരണ തന്ത്രം വിജയിച്ചതിനാൽ അതേ തന്ത്രം നിയമസഭ തെരഞ്ഞെടുപ്പിലും പുറത്തെടുക്കാനാണ് സി.പി.എം നീക്കം.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സർക്കാറിെൻറ അഴിമതിയും തട്ടിപ്പും മാെഞ്ഞന്ന പ്രചാരണത്തിൽ അർഥമില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഏത് അഴിമതിയും കാണിക്കാമെന്ന ധിക്കാരത്തോടെയാണ് വിവിധ സർക്കാർസ്ഥാപനങ്ങളിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നത്. സർക്കാർ നൂറുദിന പദ്ധതികൾ പ്രഖ്യാപിക്കുന്നതല്ലാതെ ഒന്നുപോലും നടപ്പാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

