സെൻകുമാർ സംഘ്പരിവാർ ചട്ടുകമാകരുത് –ചെന്നിത്തല
text_fieldsപാലക്കാട്: മുൻ ഡി.ജി.പി ടി.പി. സെൻകുമാർ സംഘ്പരിവാർ ചട്ടുകമായി പ്രവർത്തിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെൻകുമാറിെൻറ നിലപാടുകളോട് കോൺഗ്രസിന് യോജിപ്പില്ലെന്നും പാലക്കാട് നടത്തിയ വാർത്തസമ്മേളനത്തിൽ ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സർക്കാർ അദ്ദേഹത്തിന് നീതി നിഷേധിച്ചപ്പോഴാണ് പ്രതിപക്ഷം രംഗത്തുവന്നത്. അതിനർഥം അദ്ദേഹത്തിെൻറ എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നല്ല. ഡി.ജി.പി സ്ഥാനത്തിരുന്ന ഉദ്യോഗസ്ഥൻ ഇത്തരത്തിലുള്ള അഭിപ്രായം പറയാൻ പാടില്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ജി.എസ്.ടി വിഷയത്തിൽ വാചകമടി നിർത്തി ധനമന്ത്രി സാധനങ്ങളുടെ വില നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണം -പ്രതിപക്ഷ നേതാവ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
