ആർ.എസ്.എസിനെ വളരാനനുവദിക്കാതെ സംഘടന കെട്ടിപ്പടുക്കണം -ചെന്നിത്തല
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് വലിയ തോതില്‍ ഇടതുമുന്നണിക്ക് പോയെന്ന് രാഷ്ട്രീയകാര്യ സമിതിയിൽ രമേശ് ചെന്നിത്തല. കഴിഞ്ഞ മണ്ഡല പുനര്‍വിഭജനശേഷം അറുപത് മണ്ഡലങ്ങളിലെങ്കിലും ഇടതുമുന്നണിക്ക് കൃത്യമായ മേല്‍ക്കൈയാണ്. അതിനെ മറികടന്ന് വേണം യു.ഡി.എഫിന് മുന്നേറാന്‍. ദയനീയമായ തിരിച്ചടിയേറ്റ് നില്‍ക്കുമ്പോള്‍ പരസ്പരം പഴിചാരി പൊതുജനത്തിന് ചിരിക്കാന്‍ വക നല്‍കുന്നത് ശരിയല്ല.
നമ്മുടെ പല നേതാക്കളെയും ആര്‍.എസ്.എസ് നോട്ടമിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ ജാഗ്രത വേണ്ടതുണ്ട്. അവരെ വളരാനനുവദിക്കാതെ സംഘടന കെട്ടിപ്പടുക്കാനാണ് ശ്രമിക്കേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സാമുദായിക സന്തുലനം ശരിയായ നിലയില്‍ പാലിക്കാനാവാത്തത് തിരിച്ചടിയായെന്ന് എം.എം. ഹസന്‍ പറഞ്ഞു. മുസ്ലിം പ്രാതിനിധ്യം കുറഞ്ഞുവെന്ന വിമര്‍ശനം സമസ്തയടക്കം ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുന്ന തരത്തിലുള്ള ഒരു നടപടിയും നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകരുതെന്ന് കെ. മുരളീധരന്‍ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

