Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമം ലംഘിച്ചുവെന്ന്​...

നിയമം ലംഘിച്ചുവെന്ന്​ സ്​പീക്കർക്ക്​ ബോധ്യപ്പെട്ടതിനാൽ ധനമ​ന്ത്രി രാജി​െവക്കണമെന്ന്​ രമേശ്​ ചെന്നിത്തല

text_fields
bookmark_border
നിയമം ലംഘിച്ചുവെന്ന്​ സ്​പീക്കർക്ക്​ ബോധ്യപ്പെട്ടതിനാൽ ധനമ​ന്ത്രി രാജി​െവക്കണമെന്ന്​ രമേശ്​ ചെന്നിത്തല
cancel

തിരുവനന്തപുരം: ധനമന്ത്രി തോമസ്​ ഐസക്​ തെറ്റുചെയ്​തുവെന്ന്​ സ്​പീക്കർക്ക്​ ബോധ്യപ്പെട്ടതിനാലാണ്​ പരാതി എത്തിക്​സ്​ കമ്മിറ്റിക്ക്​ വിട്ടതെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഒൗദ്യോഗിക രഹസ്യ നിയമം ലംഘിച്ച ധനമന്ത്രി ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ധനമന്ത്രിയുടെ വാദങ്ങൾ മുഖ്യമന്ത്രി തന്നെ തള്ളികളഞ്ഞതാണ്​. മന്ത്രിയിൽ മുഖ്യമന്ത്രിക്ക്​ വിശ്വാസം നഷ്​ടപ്പെട്ടുവെന്നാണ്​ ഇത്​ തെളിയിക്കുന്നത്​. അതുകൊണ്ട്​ തന്നെ ധനമന്ത്രിക്ക്​ മന്ത്രിസഭയിൽ തുടരാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചതായി കാണിച്ച്​ വി.ഡി. സതീശൻ എം.എൽ.എ നൽകിയ പരാതി സ്​പീക്കർ എത്തിക്സ്​ കമ്മിറ്റിക്ക്​ വിട്ടിരിക്കുകയാണ്​. പരാതിയിൽ കഴമ്പുണ്ടെന്ന്​ ബോധ്യപ്പെട്ടതിനാലാണ്​ സ്​പീക്കർ പരാതി എത്തിക്​സ്​ കമ്മിറ്റിയുടെ പരിഗണനക്ക്​ വിട്ടത്​. ഈ സാഹചര്യത്തിൽ എങ്ങനെയാണ്​ ഐസകി​ന്​ മന്ത്രിസഭയിൽ തുടരാനാകുക എന്നും രമേശ്​ ചെന്നിത്തല ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalathomas isaac
News Summary - ol ramesh against fm isaac
Next Story