Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ആത്​മവിശുദ്ധിയോടൊപ്പം ആരോഗ്യവും

text_fields
bookmark_border
ആത്​മവിശുദ്ധിയോടൊപ്പം ആരോഗ്യവും
cancel

മാനസിക അച്ചടക്കവും ശാരീരിക നിയന്ത്രണവും ഒന്നിച്ചുചേരുന്ന ഇസ്​ലാമിലെ വ്രതം ഒട്ടുമിക്ക രോഗങ്ങൾക്കും പ്രതിരോധ ഉപാധിയാണ്​. ബുദ്ധികൂർമത, കർ​മശേഷി, ഒാർമശക്​തി തുടങ്ങിയ ഗുണങ്ങൾ വളർത്താനുതകുന്ന കുറഞ്ഞ ഭക്ഷണശീലം പരിശീലിക്കാനുള്ള ​പ്രേരണകൂടിയാണത്​. രോഗങ്ങളെ ഒരളവോളം തടയാനും കർ​േമാത്സുകത വർധിപ്പിക്കാനും വ്രതത്തിലൂടെ സാധിക്കുന്നു. ശരീരത്തിലെ നാഡീവ്യൂഹം കൂടുതൽ ഉൗർജിതമാകുന്ന പകൽ സമയമാണ്​ ഇസ്​ലാം വ്രതത്തിന്​ തെരഞ്ഞെടുത്തത്​ എന്നതും ​ശ്രദ്ധേയമാണ്​.

ക്ഷമ കൂടുതൽ വേണ്ടത്​ അപ്പോഴാണല്ലോ. രാത്രിയിലെ വ്രതം പ്രയോജനകരമല്ലെന്നാണ്​ ശാസ്​ത്രവും പറയുന്നത്​. ഒരു നബിവചനം ഇങ്ങനെയാണ്​:  ‘‘നീ ​േനാമ്പനുഷ്​ഠിക്കുക, നി​​െൻറ ആരോഗ്യം സം​രക്ഷിക്കപ്പെടും.’’ കൊഴ​ുപ്പേറിയ ഭക്ഷണം പ്രായഭേദമില്ലാതെ വാരിവലിച്ചു കഴിക്കുകയും കൃത്യവും കാര്യക്ഷമവുമായ വ്യായാമമോ അധ്വാനമോ ഇല്ലാതെ ചടഞ്ഞിരിക്കുകയും ചെയ്യുന്ന ഒരുപാടുപേർ നമുക്കിടയിലുണ്ട്​. അമിതമായി ഭുജിച്ചും ഭോഗിച്ചും ആലസ്യത്തിലാണ്ട മനുഷ്യരല്ല, പട്ടിണി പരിശീലിച്ച ജനതയാണ്​ ലോകചരിത്രത്തിൽ വിപ്ലവങ്ങൾ സൃഷ്​ടിച്ചത്​. 

ഇക്കാര്യത്തിൽ ഏറ്റവും നല്ല മാതൃക മുഹമ്മദ്​ നബിയും അനുയായികളുമാണ്​. നബി ഒരിക്കലും വയറുനിറയെ ഭക്ഷണം കഴിച്ചിട്ടില്ല. വയറി​​െൻറ മൂന്നിൽ ഒരുഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, ഒരു ഭാഗം ശൂന്യം ^ഇതായിരുന്നു നബിയുടെ ആഹാര രീതി. മുസ്​ലിം പണ്ഡിതന്മാരിൽ പ്രാമാണികനായ ഇമാം ഗസാലിയുടെ വീക്ഷണത്തിൽ ചിന്തയെയും ​ക്രിയാത്​മകതയെയും മികവുറ്റതാക്കാൻ ഏറ്റവുംമികച്ച മാർഗം വ്രതമാണ്​. വ്രതത്തിലൂടെ മുഴുവൻ നാഡീവ്യൂഹത്തിനും തലച്ചോറിനും വ​ിശ്രമം ലഭിക്കുന്നു.

ദുർമേദസ്സ്​​ പുറന്തള്ളാനും ശരീരത്തിൽ അടിഞ്ഞുകൂടുന്ന വിഷവസ്​തുക്കളെ നീക്കംചെയ്യാനും വ്രതം ഉപകരിക്കുമെന്നാണ്​ ഗസാലിയുടെ അഭിപ്രായം. ചികിത്സയുടെ ഏറ്റവും ഫലപ്രദമായ രീതിയാണ്​ ഉപവാസം. എന്നാൽ, ഇന്ന്​ കണ്ടുവരുന്ന ചില നോമ്പുകാല ഭക്ഷണ രീതികൾ വേണ്ടത്ര ആരോഗ്യപ്രദമാണോ എന്ന്​ ചിന്തിക്കേണ്ടതുണ്ട്​. 

ഒരു തുള്ളി വെള്ളമോ ഭക്ഷണമോ കഴിക്കാതെ 14 മണിക്കൂർ ​േനാ​െമ്പടുത്ത്​ സന്ധ്യയോടെ നോമ്പു തുറക്കുകയും ശേഷമുള്ള സമയം ഏതോ തെറ്റിന്​ പ്രായശ്ചിത്തം ചെയ്യുന്നതുപോലെ മത്സരബുദ്ധ്യാ ഭക്ഷണം വാരിവലിച്ച്​ കഴിക്കുകയും ചെയ്യുന്ന പ്രവണത ഇന്ന്​ സാധാരണമാണ്​. ഇതുമൂലം നോമ്പുകൊണ്ട്​ ഉദ്ദേശിക്കുന്ന ലക്ഷ്യം നേടുന്നില്ലെന്നു മാത്രമല്ല,  വിശ്വാസിയെ അത്​ രോഗിയാക്കുകയും ചെയ്യുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dharmapatha
News Summary - ramdan wishes
Next Story